Music

വൈകി വന്ന ആ ഫോൺ കോളിൽ അവൻ നമ്മളെയൊക്കെ വിട്ട് പോയി എന്ന വിലാപമായിരുന്നു; പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമകളിൽ ജി വേണുഗോപാൽ

സോഷ്യൽ ഇടങ്ങളിൽ അടക്കം ഏറെ ശ്രദ്ധേയമാകുകയാണ് ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ്. പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പമുള്ള പഴയകാല ചിത്രത്തിനൊപ്പമാണ് വേണുഗോപാൽ കുറിപ്പ് പങ്കുവെച്ചത്. ചില ഫോട്ടോകൾ ഒരു കാലത്തിനെ അങ്ങനെ തന്നെയാവാഹിച്ച് മുൻപിൽ കൊണ്ട് വരും പോലെയാണെന്നാണ് അദ്ദേഹം പറയുന്നത്. ഫോട്ടോകൾ ചിലപ്പോൾ വെറും ഗൃഹാതുരത്വം മാത്രമല്ല, ഒരു ചെറുപ്പകാലത്തെ മുഴുവൻ...

പ്രിയ ഗായകൻ വേണുഗോപാലും മകനും ചേർന്നുപാടി, ‘ഉണരുമീ ഗാനം..’- ഹൃദയംതൊട്ട സംഗീത കാഴ്ച

മലയാളികൾക്ക് ഹൃദയംതൊടുന്ന ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വേണുഗോപാൽ. 'ഉണരൂമീ ഗാനം..' മുതൽ 'രാരീ രാരീരം രാരോ..' വരെ നീളുകയാണ് ഹൃദ്യമായ ആ ഗാനങ്ങൾ. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാൽപിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. അച്ഛന്റെ പാത പിന്തുടർന്ന് മകൻ അരവിന്ദും സംഗീത ലോകത്തേക്ക് എത്തി. ഇപ്പോഴിതാ,...

മാരന് വേണ്ടി ബൊമ്മിയുടെ പാട്ട്; സൂരറൈ പോട്രിലെ ഗാനം അപർണ ബാലമുരളി പാടുമ്പോൾ- വിഡിയോ

ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമായിരുന്നു സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ‘സൂരറൈ പോട്ര്’. ചിത്രത്തിനൊപ്പം പാട്ടുകളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. മാരൻ എന്ന കഥാപാത്രമായി സൂര്യ എത്തിയപ്പോൾ തുല്യ പ്രാധാന്യമുള്ള ബൊമ്മി എന്ന ഭാര്യ വേഷത്തിൽ എത്തിയത് മലയാളികളുടെ പ്രിയങ്കരിയായ അപർണ ബാലമുരളിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന് കവർ...

‘പാട്ടുപാടാൻ അറിയാതെ..ഒന്നുമൊന്നും അറിയാതെ..’; ഗിത്താറിൽ താളമിട്ട് പാടി അന്ന ബെന്നിന്റെ സഹോദരി

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് നടി അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ അന്ന ബെൻ, മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള നടിമാരിൽ ഒരാളായി മാറിയത് ചുരുങ്ങിയ കാലംകൊണ്ടാണ്. പഠനശേഷം അഭിനയിക്കാനുള്ള ആഗ്രഹം അച്ഛൻ ബെന്നി പി നായരമ്പലത്തിനോട് പങ്കുവെച്ചെങ്കിലും ഓഡിഷനിലൂടെയാണ് അന്ന കുമ്പളങ്ങി നൈറ്റ്സ് എന്ന...

‘ഹൃദയവനിയിലെ ഗായികയോ…’ സ്റ്റാർ മാജിക് വേദിയിൽ സംഗീത കച്ചേരി ഒരുക്കി ബിനു അടിമാലി

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ആവേശം നിറയ്ക്കുന്ന ഗെയിമുകളുമൊക്കെയായി പ്രേക്ഷക പ്രീതി നേടിയതാണ് ഫ്ളവേഴ്‌സ്‌ സ്റ്റാർ മാജിക്. ഡാൻസും പാട്ടും സ്‌കിറ്റുകളുമൊക്കെയായി ഓരോ എപ്പിസോഡിലും വ്യത്യസ്ത പുലർത്തുന്ന സ്റ്റാർ മാജിക് വേദിയിൽ, സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും അതിഥികളായി എത്താറുണ്ട്. രസകരമായ തമാശകളുമായി സ്റ്റാർ മാജിക് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന താരമാണ് ബിനു അടിമാലി. എന്നാൽ ഇത്തവണ സ്റ്റാർ മാജിക്...

കാത്തിരിപ്പിനൊടുവിൽ കാളിദാസിന്റെ അഭിനയ മുഹൂർത്തങ്ങളുമായി ‘തങ്കമേ’ ഗാനമെത്തി- വിഡിയോ

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. അഭിനയത്തിൽ സജീവമായ കാളിദാസും, ഒട്ടേറെ മനോഹര സിനിമകൾ സമ്മാനിച്ച പാർവതിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. അച്ഛൻ ജയറാമിനൊപ്പം ബാലതാരമായി എത്തിയ കാളിദാസ് ഇന്ന് വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലൂടെ അമ്പരപ്പിക്കുകയാണ്. മലയാളത്തിനേക്കാൾ കാളിദാസിന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചത് തമിഴിലാണ്. പാവൈ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിലെ...

‘അന്നത്തെ ആ പതിനാറുകാരിയിൽ വിശ്വസിച്ചതിന് നന്ദി’: ആദ്യ ഗാനത്തിന്റെ ഓർമകളിൽ ശ്രേയ ഘോഷാൽ

ഇന്ത്യൻ സംഗീതലോകത്തിന് സുപരിചിതയായ ഗായികയാണ് ശ്രേയ ഘോഷാൽ... ശബ്ദമാധുര്യംകൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ശ്രേയ, ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന ഗായികയാണ്. 2002 ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രേയ ചുവടുവയ്ക്കുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബോളിവുഡ് ചിത്രത്തിലൂടെ ചലച്ചിത്രപിന്നണി ഗാനരംഗത്ത്...

‘നവരസ’യിലെ രണ്ടു ഗാനങ്ങൾകൂടി എത്തി-ലിറിക്കൽ വിഡിയോ

വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയിൽ നിന്നുള്ള രണ്ടു പാട്ടുകൾ പുറത്തുവിട്ടു. ഒൻപത് ഭാഗങ്ങളുള്ള ആന്തോളജിയിൽ നിന്നുള്ള സംവിധായകൻ സർജുൻ കെ‌എമ്മിന്റെ 'തുനിന്ത പിൻ' എന്ന കഥയിലെ ഗാനവും ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത എതിരി എന്ന ഭാഗത്തിലെയും ഗാനങ്ങളാണ് എത്തിയത്. 'ദി ബ്ലീഡിംഗ് ഹാർട്ട്' ആണ് 'തുനിന്ത പിൻ' എന്ന ഭാഗത്തിലെ ഗാനം. സംഗീതസംവിധായകൻ...

പ്രണയവും വിരഹവും പങ്കുവെച്ച് കാളിദാസും മേഘ ആകാശും; ശ്രദ്ധേയമായി സിമ്പു ആലപിച്ച ഗാനം

കാളിദാസ് ജയറാം ആദ്യമായി നായകനായി വേഷമിട്ട ചിത്രമാണ് ഒരു പക്കാ കഥൈ. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. ഇരുവരുടെയും ആദ്യ ചിത്രമായിരുന്നു ഒരു പക്കാ കഥൈ. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ഒരു മ്യൂസിക് ആൽബത്തിനായി ഒന്നിച്ചിരിക്കുകയാണ് ഇരുവരും. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ ഒരുക്കിയ 'തപ്പു പണ്ണീട്ടേൻ' എന്ന മ്യൂസിക്...

ഇത് ലോകത്തിലെ സകല ഗർഭിണികൾക്കുമുള്ള സമർപ്പണം; ശ്രദ്ധേയമായി സാറാസിലെ ഗാനം

സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ്. ചർച്ചചെയ്യപ്പെടേണ്ട വേറിട്ടൊരു ആശയം മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രത്തിൽ നായികയായി എത്തുന്നത് അന്ന ബെൻ ആണ്. ഇപ്പോഴിതാ, ചിത്രത്തിലെ മനോഹരമായൊരു ഗാനം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 'ഈ പാട്ട് ലോകത്തിലെ സകല ഗർഭിണികൾക്കുമുള്ള ഞങ്ങളുടെ സമർപ്പണമാണ്. മനു മഞ്ജിത്ത്‌ എഴുതി തകർത്ത ഷാനിക്കയുടെ മാസ്റ്റർപീസ്'...
- Advertisement -

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...