അംഗങ്ങളെല്ലാം ശ്രവണ വൈകല്യമുള്ളവർ; ഈ കെ-പോപ്പ് ബാൻഡ് ഹിറ്റാണ്!

June 8, 2024

പോപ്പ് ഗാനരംഗത്ത് കൊറിയയുടെ സാന്നിധ്യം ചെറുതല്ല. കേരളത്തിലെ കൊച്ചുകുട്ടികൾക്കിടയിൽ പോലും കെ- പോപ്പ് ബാൻഡുകൾ സജീവമാണ്. ബിടിഎസ് ആണ് ജനപ്രിയതയുടെ കാര്യത്തിൽ ലോകപ്രസിദ്ധി നേടിയത്. ഇപ്പോഴിതാ, മറ്റൊരു പുതിയ ബാൻഡ് ശ്രദ്ധനേടുകയാണ്. ബിഗ് ഓഷ്യൻ എന്ന പേരിലാണ് പുതിയ ബാൻഡ് എത്തിയത്. ഇവർക്ക് വളരെ വലിയൊരു പ്രത്യേകതയുമുണ്ട്.

ഏപ്രിൽ 20 നായിരുന്നു ബിഗ് ഓഷ്യൻ അരങ്ങേറ്റം കുറിച്ചത്. ആ ദിനം കൊറിയയിൽ അടയാളപ്പെടുത്തുന്നത് വൈകല്യമുള്ളവരുടെ ദിനമായാണ്. മാത്രമല്ല, ആ ദിനം അവർ തെരെഞ്ഞെടുത്തതിന്റെ കാരണം, ശ്രവണ വൈകല്യങ്ങളുള്ള ആദ്യത്തെ ബന്ദായി മാറിയിരിക്കുകയാണ് ബിഗ് ഓഷ്യൻ എന്നുള്ളതുകൊണ്ടാണ്.

Read also: ഈ ചിത്രങ്ങൾ കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും? ഇതാണ്, കോമഡി പെറ്റ് ഫോട്ടോ അവാർഡ് ജേതാക്കൾ!

കിം ജി-സിയോക്ക്, പാർക്ക് ഹ്യൂൺ-ജിൻ, ലീ ചാൻ-യോൺ എന്നിവരാണ് ബിഗ് ഓഷ്യൻ്റെ അംഗങ്ങൾ. ശ്രവണ വൈകല്യത്തോടെയാണ് കിമ്മിന്റെ ജനനം., പാർക്കിന് 3 വയസ്സിലും ലീക്ക് 11 വയസ്സിലും കേൾവിയുടെ ഒരു ഭാഗം നഷ്ടപ്പെട്ടു. ലീയുടെ രണ്ട് ചെവികളിലും കോക്ലിയർ ഇംപ്ലാൻ്റ് ശസ്ത്രക്രിയ നടത്തി, പാർക്കിൻ്റെ ഒരു ചെവിയിൽ മാത്രമേ ഇംപ്ലാൻ്റ് ഉള്ളൂ, മറ്റൊന്നിൽ ശ്രവണസഹായി ധരിക്കുന്നു. കൂടാതെ കിം ശ്രവണസഹായി മാത്രം ധരിക്കുന്നു. സാധാരണയായി ഇവർ പരസ്പരം സംസാരിക്കും, പക്ഷേ ചിലപ്പോൾ പരസ്പരം മനസ്സിലായില്ലെങ്കിൽ ആംഗ്യഭാഷ ഉപയോഗിക്കും.

Story highlights- first K-pop act with hearing impairments