Cinema

72 കാരനായി ബിജു മേനോൻ; റിലീസിനൊരുങ്ങി ‘ആർക്കറിയാം’

മലയാളികളുടെ പ്രിയതാരം ബിജു മേനോൻ വ്യത്യസ്ത വേഷത്തിൽ എത്തുന്ന സാനു ജോൺ വർഗീസ് ചിത്രമാണ് ‘ആർക്കറിയാം’. ബിജു മേനോനൊപ്പം പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. 72 കാരനായ ഇട്ടിയവിര എന്ന കണക്ക് മാഷായി ബിജു മേനോൻ എത്തുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒടിടി...

‘കുറേപ്പേരുടെ അധ്വാനത്തിന്റെ കുഞ്ഞ് സന്തോഷം’- ‘ഈശോ’ മോഷൻ പോസ്റ്റർ പങ്കുവെച്ച് നാദിർഷ

നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ഈശോയുടെ മോഷൻ പോസ്റ്റർ എത്തി. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ടാഗ്‌ലൈനായി ‘ബൈബിളിൽ നിന്നല്ല’ എന്ന് നൽകിയിട്ടുണ്ട്. സിനിമ ഒരു ത്രില്ലറാണെന്ന് നേരത്തെതന്നെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. കഥ, സംഭാഷണം, തിരക്കഥ എന്നിവ സുനീഷ് വാരനാടാണ്. നാദിർഷ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും. സുജേഷ് ഹരി...

‘കൊവിഡ് കാലത്തിന് മുൻപ് ‘സിലിമ’യിൽ അഭിനയിച്ചിരുന്നവർ’- പതിവുതെറ്റിക്കാതെ വീഡിയോ കോളുമായി ക്ലാസ്സ്‌മേറ്റ്സ്’ ടീം

വീണ്ടുമൊരു ലോക്ക്ഡൗൺ കാലം അഭിമുഖീകരിക്കുകയാണ് കേരളം. ഒരാഴ്ച സമയത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വീണ്ടും ഒരാഴ്ചകൂടി നീട്ടിയിരിക്കുകയാണ്. രോഗബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ അനിവാര്യവുമാണ്‌. ഇപ്പോഴിതാ, ആദ്യ ലോക്ക്ഡൗൺ കാലത്തെ ഒരു വിഡിയോ കോൾ ഇത്തവണയും ആവർത്തിക്കുകയാണ് 'ക്ലാസ്സ്‌മേറ്റ്സ്' ടീം. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവരാണ് വിഡിയോ കോൾ ചിത്രം...

‘സൂരറൈ പോട്ര്’ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഓസ്കാർ നോമിനേഷൻ വരെയെത്തിയ സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’. സൂര്യയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. ഇപ്പോഴിതാ, ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 ലെ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. ജൂൺ 11 മുതൽ ജൂൺ 20 വരെ...

‘ഈശോ’യാകാന്‍ ജയസൂര്യ; ശ്രദ്ധ നേടി പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അനശ്വരമാക്കുന്ന ചലച്ചിത്രതാരമാണ് ജയസൂര്യ. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഈശോ എന്നാണ് ചിത്രത്തിന്റെ പേര്. 'ഈശോ; നോട്ട് ഫ്രം ദ് ബൈബിള്‍' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തെത്തി. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഷന്‍ പോസ്റ്ററില്‍ ജയസൂര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക...

ധനുഷിനൊപ്പം രജിഷ വിജയനും ലാലും; കര്‍ണനിലെ വിഡിയോ ഗാനം ശ്രദ്ധേയമാകുന്നു

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കര്‍ണന്‍. മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു ചിത്രം. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു വിഡിയോ ഗാനം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്നു ഈ ഗാനം. മലയാളികള്‍ക്ക്...

നായാട്ടില്‍ ജോജു അവതരിപ്പിച്ച കഥാപാത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം

നായാട്ട് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് അവിസ്മരണീയമാക്കിയ കഥാപാത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. ചിത്രത്തില്‍ അതിഗംഭീരമായ പ്രകടനമാണ് ജോജു കാഴ്ചവെച്ചത് എന്നും അഭിനയമികവിലൂടെ ഇനിയം പ്രചോദനമാകണമെന്നുമായിരുന്നു രാജ്കുമാര്‍ റാവുവിന്റെ സന്ദേശം. നായാട്ട് എന്ന ചിത്രത്തേയും താരം പ്രശംസിച്ചു. താരത്തിന്റെ അഭിനന്ദന സന്ദേശം ജോജു ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്ത് പറയണമെന്ന് അറിയില്ല. ഉള്ളുതൊടുന്ന...

‘അരുവി’ ബോളിവുഡിലേക്ക്; അദിതി ബാലന്റെ വേഷത്തിൽ ഫാത്തിമ സന

വളരെയധികം നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമാണ് അരുവി. അദിതി ബാലൻ നായികയായി എത്തിയ സ്ത്രീകേന്ദ്രീകൃത ചിത്രം എല്ലാ ഭാഷകളിലും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന് ബോളിവുഡ് റീമേക്ക് ഒരുങ്ങുകയാണ്. ദംഗൽ, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫാത്തിമ സന ഷെയ്ഖ് ആണ് റീമേക്കിൽ നായികയായി എത്തുന്നത്. 2017ലാണ് അരുവി റിലീസ് ചെയ്തത്. അരുവിയിലൂടെയാണ്...

‘സംഘ’ത്തിലെ പ്രായിക്കര അപ്പ; നടൻ പി.സി ജോർജ് ഓർമ്മയാകുമ്പോൾ…

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രതാരം പി.സി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകവേദികളിൽ സജീവമായിരുന്ന ജോർജ് 'അംബ അംബിക അംബാലിക' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചാണക്യൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങി 68-ഓളം ചിത്രങ്ങളിൽ...

ലോറി ഡ്രൈവറായി ദിലീഷ് പോത്തൻ; ശ്രദ്ധനേടി ‘മിഡ്നൈറ്റ് റൺ’ ട്രെയ്‌ലർ

ദിലീഷ് പോത്തനും ചേതൻ ജയലാലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മിഡ്നൈറ്റ് റൺ' റിലീസിനൊരുങ്ങുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് മുതൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം 25 ഓളം ചലച്ചിത്രമേളകളിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച് പ്രശംസ നേടിയതാണ്. റിയലിസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം രമ്യ രാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ...
- Advertisement -

Latest News

18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ആദ്യം പരിഗണിക്കുക മുന്‍ഗണന വിഭാഗക്കാരെ

കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് വാക്‌സിനേഷന്‍. ഇപ്പോഴിതാ 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള...
- Advertisement -spot_img