Life Style

സ്‌ട്രെസ് അനുഭവപ്പെടുമ്പോൾ വിശപ്പ് കൂടുമോ; പഠനങ്ങൾ പറയുന്നത്..

കൊറോണ വൈറസും ലോക്ക് ഡൗണുമൊക്കെ നിരവധിപ്പേരിൽ സ്ട്രെസ് പോലുള്ള രോഗാവസ്ഥയ്ക്ക്  കാരണമാകുന്നുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്‌ട്രെസ് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് വലിയ മാനസീക പ്രശ്നങ്ങളിലേക്കും മറ്റും വഴിതെളിയിക്കും. സ്‌ട്രെസ് അനുഭവപ്പെടുമ്പോള്‍ തലവേദന, ക്ഷീണം, എന്നിങ്ങനെ പല അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. എന്നാൽ സ്‌ട്രെസ് അനുഭവപ്പെടുമ്പോൾ ചിലർ അമിതമായി ഭക്ഷണം കഴിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്....

ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ആരോഗ്യകരമായ ഡ്രിങ്ക് പരിചയപ്പെടുത്തി റീനു മാത്യൂസ്- വിഡിയോ

ഏതാനും ചിത്രങ്ങളിലെ വേഷമിട്ടിട്ടുള്ളുവെങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് റീനു മാത്യൂസ്. ഇമ്മാനുവൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ റീനു ആരോഗ്യ- സംരക്ഷണ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ട്. ഇപ്പോഴിതാ, ശരീരത്തിൽ നിന്നും ടോക്സിനുകൾ നീക്കം ചെയ്യാനായി ഒരു ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് നടി. മല്ലിയില, പുതിനയില, കറിവേപ്പില, തുളസി, വെള്ളരി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക്, നാരങ്ങ...

മുഖത്തെ കരുവാളിപ്പ് മാറ്റാൻ എളുപ്പത്തിൽ ഒരു ഫേസ്‌പാക്ക്

കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. വരണ്ട ചർമവും കരുവാളിപ്പും മുഖക്കുരുവുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി ഫേസ്‌പാക്കുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുഖക്കുരു, വരണ്ട ചര്‍മ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകള്‍ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പമാർഗങ്ങളും ഉണ്ട്. അത്തരത്തിൽ വീട്ടിൽ...

ഡയറ്റില്‍ ഉള്‍പ്പെടുത്താം ബദാം; ആരോഗ്യഗുണങ്ങള്‍ ഏറെയാണ്

ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് നട്‌സ്. നട്‌സുകളില്‍ പ്രമുഖനായ ബദാമിനുമുണ്ട് ഏറെ ഗുണങ്ങള്‍. ദിവസവും ചെറിയൊരു അളവില്‍ ബദാം കഴിക്കുന്നതും നല്ലതാണ്. ബദാമിന്റെ ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ബദാം കഴിക്കുന്നത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ അമിതഭാരത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. മാത്രമല്ല വിശപ്പിനെ നിയന്ത്രിക്കാനും ബദാം സഹായിക്കുന്നു. കുതിര്‍ത്ത...

ചർമ്മ സംരക്ഷണത്തിന് മാമ്പഴത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ

പഴങ്ങൾ ശാരീരിക ആരോഗ്യത്തിനും പോഷണത്തിനും ഒപ്പം ചർമ്മത്തിനും അതിശയകരമായ ഗുണങ്ങൾ സമ്മാനിക്കാറുണ്ട്. പഴങ്ങളിൽ കേമനായ മാമ്പഴം ചർമ്മസംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുഖക്കുരു, അകാല വാർധക്യം, കറുത്ത പാടുകൾ എന്നിവയ്‌ക്കെല്ലാം എതിരെ മാമ്പഴത്തിന്റെ ധാരാളം ഗുണങ്ങൾ പ്രവർത്തിക്കും. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അത്ഭുതകരമായ ഉറവിടമാണ് മാമ്പഴം. ചർമ്മത്തെ ഉറപ്പിക്കാൻ കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്. മാമ്പഴത്തിന്റെ നീരിലും...

നഖങ്ങൾ ആരോഗ്യത്തോടെയും ഭംഗിയോടെയും പരിപാലിക്കാൻ എളുപ്പമാർഗങ്ങൾ

കട്ടിയുള്ള മനോഹരമായ നഖങ്ങൾ ഓരോ പെൺകുട്ടികളും ആഗ്രഹിക്കാറുണ്ട്. എന്നാൽ,ഒരു ബ്യൂട്ടി പാർലറിൽ പോയി ചെയ്യുന്നതിനപ്പുറം നഖങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്നത് പലർക്കും അറിയില്ല. നഖങ്ങളുടെ ആരോഗ്യത്തിനായി ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. ആദ്യമായി ചെയ്യേണ്ടത് നഖങ്ങൾ മോയ്സ്ചറൈസ് ചെയ്യുകയാണ്. ചർമ്മത്തെപ്പോലെ,നഖങ്ങൾക്കും ആരോഗ്യകരമായി തുടരാൻ ബാഹ്യ ഈർപ്പം ആവശ്യമാണ്. ചർമ്മത്തിനും തലയോട്ടിയ്ക്കും സ്വാഭാവികമായും എണ്ണ ഉത്പാദിപ്പിക്കാൻ...

കഴുത്തിലെ ഇരുണ്ടനിറം ഇനി ആത്മവിശ്വാസം തകർക്കില്ല; ചില പൊടിക്കൈകൾ

മുഖവും കഴുത്തും തമ്മിൽ നിറവ്യത്യാസം സംഭവിക്കുന്നത് പലരെയും ആശങ്കയിലാഴ്ത്താറുണ്ട്. പലരിലും ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് ഇത്. മുഖത്തിലെ പ്രശ്നങ്ങൾക്ക് ഫേസ് പാക്കുകളും മറ്റും ഉപയോഗിക്കുമെങ്കിലും കഴുത്തിലെ നിറവ്യത്യാസത്തിന് എന്തുചെയ്യണം എന്ന് പലർക്കും അറിയില്ല. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതുകൊണ്ടും, മരുന്നുകളുടെ പ്രതിഫലനമായും, ഹോർമോൺ പ്രശ്നങ്ങൾകൊണ്ടും ഈ നിറവ്യത്യാസം സംഭവിക്കാം. മുഖത്തിനൊപ്പം കഴുത്ത് വൃത്തിയാക്കേണ്ടത് പ്രധാനമാണ്,...

തുളസിയിലയാൽ ഫലപ്രദമായ ചർമ്മ സംരക്ഷണ മാർഗങ്ങൾ

ഔഷധഗുണങ്ങളുടെ കലവറയാണ് തുളസി. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളായി വൈദ്യത്തിൽ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. തുളസിയുടെ നന്മ ചർമ്മത്തിലും മുടിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കും. എങ്ങനെയാണ് ചർമ്മ സംരക്ഷണത്തിന് തുളസി ഉപയോഗിക്കേണ്ടതെന്ന് അറിയാം. തുളസിയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിൽ നിന്ന് വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഒരു ടേബിൾ സ്പൂൺ തുളസി നീരും ഒരു ടീസ്പൂൺ...

ഹൃദയാരോഗ്യത്തിന് നിലക്കടല ശീലമാക്കാം

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് നിലക്കടല. നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് പ്രത്യേകിച്ച് തണുപ്പുകാലത്ത് വളരെ ഗുണം ചെയ്യും. വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫോളിയേറ്റ്, ചെമ്പ്, എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും നിലക്കടല ഉപയോഗപ്രദമാകുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്ഥിരമായി നിലക്കടല കഴിക്കുന്ന ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്...

തലമുടിയുടെ സംരക്ഷണത്തിന് ഒലിവ് ഓയില്‍

അഴകുള്ള ഇടതൂര്‍ന്ന തലമുടി ഇക്കാലത്ത് പലരുടേയും ആഗ്രഹമാണ്. കേശസംരക്ഷണത്തിനായി വിവിധ മാര്‍ഗങ്ങളെ ആശ്രയിക്കുന്നവരും നമുക്കിടയിലുണ്ട്. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒന്നാണ് ഒലിവ് ഓയില്‍. തലമുടിയുടെ നിരവധിയായ പ്രശ്‌നങ്ങള്‍ക്കും ഒലിവ് ഓയില്‍ ഉത്തമമായ ഒരു പരിഹാരം കൂടിയാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍. തലമുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ ഈ ഘടകം സഹായിക്കുന്നു. അതുകൊണ്ടുതന്നെ മുടികൊഴിച്ചിലുള്ളവര്‍...
- Advertisement -

Latest News

രമേഷ് പിഷാരടിയെ പാട്ട് പഠിപ്പിച്ച് മേഘ്നക്കുട്ടി; മനോഹരം ഈ കാഴ്ച

ലോക മലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുന്നു...