കുഞ്ഞൻ തയ്യൽമെഷീനിൽ തുന്നിയത് വമ്പൻ ഫാഷൻ വസ്ത്രങ്ങൾ; ഇന്ന് കാൻ വേദിയിൽ സ്വയം തുന്നിയ 20 കിലോ ഗൗണുമണിഞ്ഞ് എത്തിയ ഡൽഹിക്കാരിയുടെ വിജയഗാഥ

May 18, 2024

ചിലരുടെ ജീവിതം മാറിമറിയുന്ന ഒരു ദിവസമുണ്ട്. അതിനായി ലോകം മുഴുവൻ കാത്തിരിക്കുന്നുണ്ടാകും. അങ്ങനെയൊരു സ്വപ്നസാഫല്യമാണ് നാൻസി ത്യാഗി എന്ന ഡൽഹി സ്വദേശിനിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നത്. കാൻ ഫെസ്റ്റിവൽ 2024ന്റെ റെഡ് കാർപെറ്റിലെ ഇന്ത്യൻ സാന്നിധ്യങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നാൻസി.

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബർനവ ഗ്രാമത്തിൽ ജനിച്ചു വളർന്ന നാൻസി, കൊവിഡ് മഹാമാരിക്ക് തൊട്ടുമുൻപ് ഡൽഹിയിലേക്ക് താമസം മാറിയതാണ്. ലോക്ക്ഡൗൺ സമയത്ത്, നാൻസി മുൻനിര ഫാഷൻ കോച്ചറുകളെ പോലും സ്വാധീനിച്ച തരത്തിൽ സ്വയം തുന്നിയ വസ്ത്രങ്ങൾ ഒരുക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുതുടങ്ങി. പ്രാദേശിക വിപണികളിൽ നിന്ന് ലഭിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ നിന്ന് നാൻസി സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത വസ്ത്രങ്ങൾക്ക് ജനപ്രീതി ഏറി.

ഫാഷൻ ബ്ലോഗറായി അറിയപ്പെടുന്ന നാൻസി ത്യാഗി 8.6 ലക്ഷം ഫോളോവേഴ്‌സുമായി ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയമാണ്. വർഷങ്ങളായി, ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾധരിക്കുന്ന ഐക്കണിക് വസ്ത്രങ്ങൾ പോലും അവൾ പുനർനിർമ്മിച്ചു.അതും ചെറിയൊരു തുന്നൽ മെഷീനിൽ ഒരു കുഞ്ഞു മുറിയിലിരുന്ന്..

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

“77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു നവാഗതയായ് ചുവന്ന പരവതാനിയിലേക്ക് ചുവടുവെക്കുന്നത് അതിശയകരമായി തോന്നുന്നു. ഈ പിങ്ക് ഗൗൺ സൃഷ്ടിക്കാൻ ഞാൻ എൻ്റെ ഹൃദയവും ആത്മാവും പകർന്നു, അത് 30 ദിവസമെടുത്തു, 1000 മീറ്റർ തുണികൊണ്ട്, 20 കിലോയിൽ കൂടുതൽ ഭാരമുണ്ട്. യാത്ര തീവ്രമായിരുന്നു, പക്ഷേ ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ സന്തോഷവും നന്ദിയും. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്, നിങ്ങളുടെ പിന്തുണ എന്നെ പ്രചോദിപ്പിച്ചതുപോലെ എൻ്റെ സൃഷ്ടി നിങ്ങളെ അമ്പരപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി! ‘- കാൻ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് നാൻസി കുറിക്കുന്നു.

Story highlights- who is nancy tyagi