മനുഷ്യനും മൃഗങ്ങൾക്കുമായി ഒരു ക്ഷേത്രം; പിന്നിൽ ഒരു പോരാട്ടത്തിന്റെ കഥ

May 3, 2024

ഭക്തിയെ സംബന്ധിച്ചതെന്തും വളരെ പ്രസക്തമായൊരു രാജ്യമാണ് ഇന്ത്യ. ഓരോ മതവിഭാഗങ്ങൾക്കും ധാരാളം ആരാധനാലയങ്ങളുമുണ്ട്. മനുഷ്യർക്കായി നിർമിച്ചവയാണ് അതെല്ലാം. എന്നാൽ, മൃഗങ്ങൾക്കുവേണ്ടി നിർമിക്കപ്പെട്ട ഒരു ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? രാജസ്ഥാനിലെ ജുൻജുനുവിൽ, ബക്ര ഗ്രാമത്തിലെ ഒരു അതുല്യമായ ക്ഷേത്രം ചില കാര്യങ്ങൾകൊണ്ട് പ്രശസ്തമാണ്. ഈ ക്ഷേത്രം മൃഗങ്ങളുടെയും മനുഷ്യരുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ്. സക്ലേ ഗ്രാമത്തിൽ നിന്നുള്ള ബഹുമാന്യനായ സക്ലേ ദാദയ്ക്ക് വേണ്ടിയാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.

ഈ ക്ഷേത്രം വളരെ പ്രസിദ്ധമായത് ഇവിടെ മൃഗങ്ങൾക്കും കൂടി വേണ്ടിയാണ് നിർമ്മിക്കപ്പെട്ടത് എന്നതുകൊണ്ടാണ്. ക്ഷേത്രത്തിൻ്റെ ചരിത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. കൊള്ളക്കാരിൽ നിന്ന് ഗ്രാമത്തിലെ പശുക്കളെ ധീരമായി സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടയാളാണ് പാലാ സക്ലേ ദാദ. ഗ്രാമത്തിലെ പശുക്കളെ കൊള്ളക്കാർ കൊള്ളയടിയ്ക്കപ്പെട്ടു. അവയെ മോചിപ്പിക്കാൻ കർഷകർ കൊള്ളക്കാരുമായി യുദ്ധം ചെയ്തു.

Read also: ജയറാമിന്റെ മകൾ മാളവികയ്ക്ക് മാംഗല്യം; ശ്രദ്ധനേടി ചിത്രങ്ങൾ

ആ കർഷകരിൽ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നു. യുദ്ധത്തിൽ കഴുത്ത് മുറിഞ്ഞ ശേഷവും, കൊള്ളക്കാരുമായി അയാൾ യുദ്ധം തുടർന്നു. പശുവിനെ അവരിൽ നിന്ന് മോചിപ്പിച്ച് ഗ്രാമത്തിലേക്ക് എത്തി. വയലിൽ പണിയെടുക്കുന്നവരുടെ കൺമുന്നിൽ ഗ്രാമത്തിന് പുറത്ത് അദ്ദേഹം മരിച്ചുവീണു. പാലാ സക്ലേ വീണ അതേ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അന്നുമുതൽ, ആളുകൾ അദ്ദേഹത്തെ ദൈവമായി ആരാധിക്കുകയാണ്. രോഗശമനത്തിന് ക്ഷേത്രത്തിൻ്റെ ശക്തിയിൽ വിശ്വസിക്കുന്നതിനാൽ ആളുകൾ അവരുടെ മൃഗങ്ങളെയും ഇവിടെ കൊണ്ടുവരുന്നു.

Story highlights- rajasthan temple for animals and humans