ജയറാമിന്റെ മകൾ മാളവികയ്ക്ക് മാംഗല്യം; ശ്രദ്ധനേടി ചിത്രങ്ങൾ

May 3, 2024

അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. യുകെയിൽ ചാർട്ടേഡ്അ ക്കൗണ്ടന്റ് ആണ് നവ് ഗിരീഷ്. പാലക്കാട് സ്വദേശിയാണ്. യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഏതാനും സിനിമാതാരങ്ങളും പങ്കെടുത്തു. കഴിഞ്ഞ വര്ഷം ഡിസംബറിലായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ആഘോഷപൂർവ്വമായിരുന്നു ചടങ്ങുകൾ. അതേസമയം,  മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്.

Read also: ‘അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ, ഞാനെന്ത് അപരാധമാണ് ചെയതത്’ ; കുറിപ്പുമായി ‘റാം C/O ആനന്ദി’ രചയിതാവ്

അഭിനയലോകത്തേക്ക് അടുത്തിടെ ചുവടുവെച്ചിരുന്നു മാളവിക. ‘മായം സെയ്‌തായ് പൂവേ..’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് മാളവിക വേഷമിട്ടത്. അശോക് സെൽവനാണ് നായകനായി എത്തുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു.

Story highlights- malavika jayaram wedding