കാളിദാസിന്റെ കൈപിടിച്ച് വേദിയിലേക്ക്; മാളവികയുടെ വിവാഹ നിശ്ചയ വിഡിയോ

December 8, 2023

അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയാകുന്നു. വിവാഹ നിശ്ചയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കാളിദാസും താരിണിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് എത്തിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മോതിരമാറ്റ ചടങ്ങിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.

അതേസമയം, അടുത്തിടെയാണ് കാളിദാസും താരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. സമാനമായ രീതിയിലാണ് ചടങ്ങുകൾ അന്നും നടന്നത്. മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്.

അഭിനയലോകത്തേക്ക് അടുത്തിടെ ചുവടുവെച്ചിരുന്നു മാളവിക. ‘മായം സെയ്‌തായ് പൂവേ..’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് മാളവിക വേഷമിട്ടത്. അശോക് സെൽവനാണ് നായകനായി എത്തുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു.

Read also: ‘മക്കളുടെ നല്ല നാളേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണം’; ഡോ. ഷഹനയുടെ മരണത്തില്‍ സുരേഷ് ഗോപി

അടുത്തിടെ അഭിനയകളരിയിൽ പങ്കെടുക്കുന്ന മാളവികയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ സംഘടിപ്പിച്ച അഭിനയകളരിയിലാണ് മാളവിക പങ്കെടുത്തത്. തെന്നിന്ത്യയിലെ യുവതാരങ്ങൾക്കൊപ്പമാണ് മാളവിക അഭിനയകളരിയിൽ പങ്കെടുത്തത്. 

Story highlights- malavika jayaram engagement video