എല്ലാ വർഷവും ജൂലൈ മാസത്തിൽ സ്ഥിരമായി ഭൂമി കുലുങ്ങുന്ന നഗരം; വിചിത്ര വിശ്വാസങ്ങളുടെ മണ്ണ്

May 31, 2024

വർഷങ്ങളായി ഗവേഷകർക്ക് അടക്കം ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്ന നഗരമാണ് മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ. യുനോസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഈ നഗരത്തിൽ എല്ലാ വർഷവും ജൂലൈ മാസത്തിൽ ഭൂമി കുലുങ്ങും. വർഷം തോറും ഈ നഗരത്തിൽ ഉണ്ടാകുന്ന ഭൂകമ്പത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് ഗവേഷകർക്ക് അടക്കം ഉത്തരം കിട്ടിയിട്ടില്ല. അതേസമയം ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഈ നഗരം 2007 മുതൽ പുതിയ ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്.

ചിചെൻ ഇറ്റ്‌സയിലെ കുക്കുൽകൻ ക്ഷേത്രമായ എൽ കാസ്റ്റിലോയാണ് ലോകാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തത്. വർഷംതോറുമെത്തുന്ന വിനോദസഞ്ചാരികൾക്ക് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ പക്ഷെ അനുമതിയില്ല. ഈ ക്ഷേത്രത്തിൽ പുരാതനമായ ഒരു പിരമിഡ് ഉണ്ട്. മായൻ സംസ്കാര കാലത്ത് നിർമിക്കപ്പെട്ടതായതിനാൽ, ഇതിനിടയിൽ മായന്മാരുടെ പുരാതനമായ വിശ്വാസങ്ങളെക്കുറിച്ച് പറയുന്ന ഒരു ഭൂഗർഭ രഹസ്യപാതയും സ്ഥിതിചെയ്യുന്നുണ്ട്. മായന്മാർ മനുഷ്യബലി പോലുള്ള ചടങ്ങുകൾ നടത്തിയിരുന്ന ഇടത്തിലേക്കായിരിക്കാം ഈ രഹസ്യപാത എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

Read also: എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ വംശജ- വിജയ നെറുകയിൽ പതിനാറുകാരി

അതേസമയം ഈ നഗരത്തിൽ ജൂലൈ മാസത്തിൽ ഉണ്ടാകുന്ന ഭൂകമ്പത്തെക്കുറിച്ച് രസകരമായൊരു വിശ്വാസം കൂടിയുണ്ട് ഇവിടുത്തുകാർക്ക്. ഈ നഗരത്തിലെ ആളുകളുടെ പ്രധാനപ്പെട്ട ദൈവമാണ് കുക്കുൽകൻ. ഒരിക്കൽ ഒരു സ്ത്രീയുടെ വയറ്റിൽ ചിറകുള്ള പാമ്പായി പിറന്ന കുക്കുൽകനെ അവന്റെ സഹോദരി മറ്റാരും കാണാതെ ഒരു ഗുഹയിൽ ഒളിപ്പിച്ചു. ദിവസവും അവനുള്ള ഭക്ഷണവും അവൾ അവിടെ എത്തിച്ചുനൽകി. പിന്നീട് വളർന്ന് വലുതായ കുക്കുൽകൻ അവിടെ നിന്നും പറന്ന് കടലിലേക്ക് പോയി. താൻ ജീവനോടെ ഉണ്ടെന്ന് കാണിക്കാനായി എല്ലാവർഷവും കുക്കുൽകൻ എത്തുന്നതാണ് ഈ ഭൂകമ്പത്തിന് കാരണം എന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്.

Story highlights-Secret Behind Chichen Itza