‘അങ്ങനെയൊരു സ്നേഹം തോന്നിയ സിനിമയാണിത്, എളുപ്പം തിരിച്ചുവരാം’- ഉള്ളുതൊട്ട് മോഹൻലാൽ

July 6, 2024

നിരവധി സിനിമകളുടെ തിരക്കിലാണ് നടൻ മോഹൻലാൽ. സെറ്റുകളിൽ നിന്നും സെറ്റുകളിലേക്കുള്ള തിരക്കേറിയ യാത്രകളിലാണ് അദ്ദേഹം. അതിനിടയിൽ ഹൃദയത്തോട് ചേർത്തുനിർത്തുന്ന , സ്നേഹം തോന്നിയ ഒരു സിനിമാ സെറ്റിൽ നിന്നും വിട പറയുന്ന മോഹൻലാലിൻറെ വിഡിയോ ശ്രദ്ധനേടുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലെ ഷെഡ്യൂൾ ബ്രേക്കിന് വിടപറയുന്ന താരത്തെ വിഡിയോയിൽ കാണാം.

L360 എന്ന് താത്കാലികാലമായി പേരുനൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കിൽ ഹൃദ്യമായ വാക്കുകളാണ് വൈകാരികമായി നടൻ പങ്കുവെച്ചത്. ’47 വര്‍ഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യത്തെ സിനിമ പോലെ തന്നെയാണ്. ഒരുപാട് സിനിമകള്‍ ഒരുപാട് സിനിമകള്‍ ചെയ്യുമ്പോഴും ചില സിനിമകളോട് ഒരു സ്നേഹം തോന്നും. അങ്ങനെ സ്നേഹം തോന്നിയ ഒരു സിനിമയാണ് ഇത്. പോകുമ്പോള്‍ ഒരു ചെറിയ സങ്കടം ഉണ്ടാവും. ആ സങ്കടത്തോട് കൂടി ഞാന്‍ പോകുന്നു. ഇവിടെ തന്നെ നിന്ന എത്രയോ ദിവസങ്ങൾ. ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. വീണ്ടും എളുപ്പം തിരിച്ചുവരാം’- മോഹൻലാൽ പറയുന്നു.

Read also: രുചിയിടങ്ങൾ കീഴടക്കി ബിരിയാണി കൊണ്ട് ഇങ്ങനെയുമൊരു പരീക്ഷണം !

മോഹന്‍ലാലിന്റെ 360-ാം സിനിമയാണിത്. മലയാളി പ്രേക്ഷകരുടെ ഹിറ്റ് ജോഡിയായ മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും നായികാനായകന്മാരായി എത്തുന്നു എന്നതും വലിയ രീതിയില്‍ ചിത്രത്തിന് സ്വീകാര്യത നല്‍കി. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുണ്‍ മൂര്‍ത്തിയാണ്.

Story highlights- mohanlal’s emotional words during l360 schedule break