“ഒന്ന് സ്നേഹത്തലോടലും, മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമിയും”; ചിത്രയ്ക്ക് രഞ്ജിനിയുടെ ആശംസാക്കുറിപ്പ്!

February 8, 2024

അവതാരകയായി വന്ന് കേരളത്തെയാകെ വിസ്മയിപ്പിച്ചയാളാണ് രഞ്ജിനി ഹരിദാസ്. ആദ്യ കാലങ്ങളിൽ വിമർശനങ്ങൾ മാത്രമായിരുന്നു രഞ്ജിനിയെ തേടി വന്നത്. എന്നാൽ പിന്നീട് രഞ്ജിനിയുടെ നിലപാടുകളെയും ശക്തമായ വാക്കുകളെയും ആളുകൾ അംഗീകരിക്കാനും ബഹുമാനിക്കാനും തുടങ്ങി. (Ranjini’s warm wishes on Chithra’s Wedding Anniversary)

കരിയറിന്റെ തുടക്കകാലം മുതൽ രഞ്ജിനിയുമായി അടുത്ത സ്നേഹബന്ധം പുലർത്തുന്ന ആളാണ് ഗായിക ചിത്ര. ഇപ്പോഴിതാ, തൻ്റെ സ്വന്തം ചിത്ര ചേച്ചിയുടെ വിവാഹ വാർഷികത്തിൽ ആശംസകൾ അറിയിച്ചിരിക്കുകയാണ് രഞ്ജിനി.

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രഞ്ജിനി ആശംസകൾ അറിയിച്ചിരിക്കുന്നത്. ചിത്രയും ഭർത്താവ് വിജയശങ്കറിനുമൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിനൊപ്പം രഞ്ജിനി ചേർത്ത് വെച്ച കുറിപ്പും ഏറെ ഹൃദ്യമാണ്.

“നിമിത്തം കൊണ്ട് ദമ്പതികളായ എൻ്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് ആളുകൾക്ക് സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. ഇന്ന് അവർ വിവാഹിതരായതിൻ്റെ 37-ാം വാർഷികമാണ്.

എൻ്റെ പൂച്ചച്ചേച്ചി, വിജയൻ ചേട്ടാ… നിങ്ങൾക്ക് സ്നേഹത്തിൻ്റെയും ആരോഗ്യത്തിൻ്റെയും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഒരു ജീവിതകാലം ആശംസിക്കുന്നു.

വ്യക്തികൾ എന്ന നിലയിൽ നിങ്ങൾ ഏറെ വ്യത്യസ്തരാണ്. എന്നാൽ നിങ്ങൾ ഒന്നിച്ചാൽ, ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുന്ന, കാലം വെച്ച പരീക്ഷണങ്ങളെ എല്ലാം അതിജീവിച്ച ഒരു വിജയ ജോഡിയാണ്‌. എൻ്റെ ജീവിതത്തിൽ നിങ്ങൾ രണ്ടുപേരും ഉള്ളതിൽ ഞാൻ സന്തോഷവതിയാണ്… ഒന്ന് സ്നേഹത്തലോടലായും മറ്റൊന്ന് ആഞ്ഞടിക്കുന്ന സുനാമി പോലെയും!!!”, രഞ്ജിനി കുറിച്ചു.

Read also: “വൈറലാകുന്നത് നല്ലതാണോ?”; കാലങ്ങൾക്കിപ്പുറം സുഹാസിനി-മണിരത്‌നം വിവാഹ ചിത്രങ്ങൾ!

രഞ്ജിനിയുടെ സന്ദേശത്തിൽ ഇരുവരോടുമുള്ള ആഴത്തിലുള്ള സ്നേഹം പ്രകടമാണ്. ചിത്രയുടെയും ഭർത്താവിന്റെയും വ്യത്യാസങ്ങൾ പറയുമ്പോൾ തന്നെ, അവരെ ഒരു സ്നേഹ ജോഡിയാക്കി മാറ്റുന്ന കാര്യങ്ങളെ കുറിച്ചും രഞ്ജിനി എഴുതുന്നു. മാത്രമല്ല, തന്റെ ജീവിതത്തിൽ ചിത്രയും ഭർത്താവും എത്ര സ്വാധീനം ചെലുത്തുണ്ടെന്നും രഞ്ജിനിയുടെ വാക്കുകളിൽ വ്യക്തമാണ്.

1987-ലാണ് കെ.എസ്. ചിത്രയും ഭർത്താവ് വിജയശങ്കറും വിവാഹിതരാകുന്നത്. മകളുടെ അകാല വിയോഗം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇരുവർക്കും ഏറെ സമയം വേണ്ടി വന്നു. ഇന്ത്യൻ പിന്നണി ഗാന രംഗത്ത്, പകരം വെയ്ക്കാനാവാത്ത പേരാണ് കെ.എസ്.ചിത്ര എന്നത്. ലോക സംഗീതത്തിന് ഈ വാനമ്പാടി നൽകിയിരിക്കുന്ന സംഭാവനകൾ കുന്നോളമാണ്.

Story highlights: Ranjini’s warm wishes on Chithra’s Wedding Anniversary