“വൈറലാകുന്നത് നല്ലതാണോ?”; കാലങ്ങൾക്കിപ്പുറം സുഹാസിനി-മണിരത്‌നം വിവാഹ ചിത്രങ്ങൾ!

February 8, 2024

മലയാളി അല്ലെങ്കിലും മലയാളികളുടെ എല്ലാ സ്നേഹവും പിടിച്ച് പറ്റിയ നടിയാണ് സുഹാസിനി. സുഹാസിനി എന്ന അഭിനയത്രി മാത്രമല്ല, സുഹാസിനി എന്ന വ്യക്തിയും ആളുകൾക്ക് ഏറെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി സുഹാസിനി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും പോസ്റ്റുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. (Actress Suhasini reposts her viral wedding pictures)

ഇൻസ്റ്റഗ്രാമിൽ സുഹാസിനി പങ്കുവെച്ച വിവാഹ ചിത്രങ്ങളും ഒപ്പമുള്ള കുറിപ്പുമാണ് ചർച്ചയാകുന്നത്. “മൂന്ന് പേരാണ് ചിത്രങ്ങൾ വൈറൽ ആകുന്നു എന്ന് പറഞ്ഞ് ഇതെനിക്ക് അയച്ചത്. വൈറൽ ആകാൻ വലിയ കാരണം ഒന്നും വേണ്ടെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു. വൈറൽ ആകുന്നത് നല്ലതാണോ? അറിയില്ല”, ചിത്രങ്ങൾക്കൊപ്പം സുഹാസിനി കുറിച്ചു.

Read also: 10 വർഷങ്ങൾക്ക് ശേഷവും പലരും എന്നെ പൂജ എന്നാണ് വിളിക്കുന്നത്; ‘ഓം ശാന്തി ഓശാന’യുടെ ഓർമകളുമായി നസ്രിയ..!

1988 ഓഗസ്റ്റ് 26-നാണ് സംവിധായകൻ മണിരത്‌നവും നടി സുഹാസിനിയും വിവാഹിതരാകുന്നത്. ഇരുവരും തങ്ങളുടെ മേഖലകളിലെ അതുല്യ പ്രതിഭകളാണ്. കൂടാതെ, നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. വിവാഹ ദിനത്തിൽ വളരെ ലളിതമായ കുർത്ത-പൈജാമയുമാണ് മണിരത്‌നം ധരിച്ചിരിക്കുന്നത്. സുഹാസിനി പരമ്പരാഗത ഇന്ത്യൻ വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.

കരിയറില്‍ ഏറെ സജീവമായി നില്‍ക്കുമ്പോള്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന സുഹാസിനി സിനിമയെയും ജീവിതത്തെയും ഒരുപോലെ വിജയകരമായി മുന്നോട്ടു നയിച്ചു. അതുകൊണ്ട് തന്നെ ഈ വിവാഹ ചിത്രം ഇന്നത്തെ കാലത്ത് പ്രാധാന്യം അര്‍ഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.

Story highlights: Actress Suhasini reposts her viral wedding pictures