സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൂടത്തായി സീരിയൽ രണ്ടാം വാരത്തിലേക്ക്..

കൂടത്തായി സീരിയൽ ആകാംക്ഷയുടെ മുൾമുന സൃഷ്ടിച്ച് രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സീരിയലിന് ഒരാഴ്ച പിന്നിട്ടപ്പോൾ ലഭിക്കുന്നത്. ഒരു ടെലി സിനിമയുടെ പ്രതീതിയിലാണ് ഈ സീരിയൽ ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ചെറുപ്പക്കാരും കാഴ്ചക്കാരുടെ പട്ടികയിൽ മുൻ നിരയിലുണ്ട്.

അതിനാൽ ട്രോളുകളിലും നിറയുകയാണ് ഈ ക്രൈം ത്രില്ലർ സീരിയൽ. ഡോളി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ട്രോളുകൾ ഏറെയും. രസകരമാണ് എല്ലാം തന്നെയും. ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ട്രോളുകളാണ് ഒരു പരമ്പരയുടെ ജനപ്രിയതയുടെ അളവുകോൽ എന്നും പറയാം.

അതിനൊപ്പം തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആകാംക്ഷ നിറച്ചാണ് ഓരോ എപ്പിസോഡും അവസാനിപ്പിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനൽ എം ഡി ആർ ശ്രീകണ്ഠൻ നായരുടെ തിരക്കഥയിൽ ഗിരീഷ് കോന്നിയാണ് കൂടത്തായി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ടെലി സിനിമയുടെ എല്ലാ അനുഭവങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കാൻ കൂടത്തായിക്ക് സാധിക്കുമെന്നതിൽ തർക്കമില്ല.

എന്നാൽ ഞാനും ഡാൻസ് കളിക്കാം- ആവേശം നിറഞ്ഞ ഒരു ആനക്കാഴ്ച; വീഡിയോ

മൃഗസ്നേഹികളാണ് പൊതുവെ മനുഷ്യർ. മലയാളികളെ സംബന്ധിച്ച് അവർക്ക് ഏറ്റവും പ്രിയം ആനയാണ്. ഗജവീരന്മാരുടെ നടപ്പും എടുപ്പുമൊക്കെ കാണാനായി ഉത്സവപ്പറമ്പുകളിലേക്ക് ഒഴുകിയെത്തുന്ന ഒട്ടേറെ പേരുണ്ട്.

ആനയെക്കണ്ട് ആവേശം കൊള്ളുന്ന ആളുകളെ കണ്ടിട്ടുണ്ട്. എന്നാൽ ആളുകളുടെ ആവേശം കണ്ട് നൃത്തം ചെയ്യുന്ന ആനയെ കണ്ടിട്ടുണ്ടോ? അങ്ങനെയൊരു ആനയാണ് ഇപ്പോൾ വൈറലാകുന്നത്.

ലോറിയിൽ ആനയെ കൊണ്ടുപോകുകയാണ്. അനങ്ങാൻ പോലും വയ്യാതെയാണ് ആന ലോറിയിൽ നിക്കുന്നത്. വണ്ടി പോകുന്ന വഴി നിറയെ ആളുകൾ ആവേശത്തോടെ ചുവടു വയ്ക്കുകയാണ്. ഇത് കണ്ടിട്ട് ആനയ്ക്ക് സഹിക്കാൻ പറ്റുന്നില്ല. ദേഹം അനക്കാൻ പാട്ടില്ലന്നല്ലേ ഉള്ളു, തലയുമാട്ടി വലിയ ആവേശത്തിലായി ആന. വളരെ രസകരമാണ് ഈ വീഡിയോ.

എന്നാ പിന്നെ ഞാനും കളിക്കാം ഡാൻസ് 😍🐘

Posted by Deepak Kaviyoor on Thursday, 16 January 2020

മരക്കാർക്കൊപ്പം അനന്ദനായി അർജുൻ; ക്യാരക്ടർ പോസ്റ്റർ എത്തി

‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററിലേക്ക് എത്താനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. അണിയറപ്രവർത്തകർ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടു തുടങ്ങി. ആർച്ച എന്ന കഥാപാത്രത്തിലെത്തുന്ന കീർത്തി സുരേഷിന്റെ പോസ്റ്റർ പുറത്ത് വിട്ടതിനു പിന്നാലെ നടൻ അർജുന്റെ പോസ്റ്ററും എത്തിയിരിക്കുകയാണ്.

അനന്ദൻ എന്ന കഥാപാത്രമായാണ് അർജുൻ ചിത്രത്തിൽ എത്തുന്നത്. ഒരു പോരാളിയുടെ വേഷത്തിലാണ് അർജുൻ ക്യാരക്ടർ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്.

Read More:ഈന്തപ്പഴത്തിലുണ്ട് ഒട്ടേറെ പ്രശ്നങ്ങൾക്ക് പ്രതിവിധി

മോഹൻലാലിനൊപ്പം വൻ താരനിരയാണ് എത്തുന്നത്. താരപുത്രന്മാരും താരപുത്രികളും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

ഈന്തപ്പഴത്തിലുണ്ട് ഒട്ടേറെ പ്രശ്നങ്ങൾക്ക് പ്രതിവിധി

ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഈന്തപ്പഴത്തിനുള്ള ഗുണങ്ങൾ പലർക്കും അന്യമാണ്. വിളർച്ച മുതൽ നല്ല ദഹനത്തിന് വരെ ഈന്തപ്പഴം നല്ലൊരു പ്രതിവിധിയാണ്. ധാരാളം വൈറ്റമിനുകളും നാരുകളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം സ്വാഭാവിക മധുരത്തോടെയുള്ളതാണ്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ കഴിക്കാം.

രക്തസമ്മർദം നിയന്ത്രിക്കാൻ ഈന്തപ്പഴം വളരെ നല്ല ഒരു മാർഗമാണ്. കാർഡിയോ അസുഖങ്ങൾ നിയന്ത്രിക്കുവാനും ഈന്തപ്പഴം കൊണ്ട് സാധിക്കും. അലർജി നിയന്ത്രിക്കാൻ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

അനീമിയ ഉള്ളവർക്ക് ഈന്തപ്പഴം വളരെ ഉപകാരപ്രദമാണ്. വിളർച്ചയുള്ളവർ സ്ഥിരമായി ഈന്തപ്പഴം കഴിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.

വയറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. ദഹന പ്രശ്നങ്ങൾ ഉള്ളവർ ദിവസേന ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കുക.

Read More:‘മാസ്റ്ററി’നായി പാർകൗർ പരിശീലിച്ച് മാളവിക മോഹനൻ

ഒരുപാട് വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാതുക്കളും ഈന്തപ്പഴത്തിലുണ്ട്. ഇത് മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനു വളരെ നല്ലതാണ്.

‘മോഹന്‍ലാല്‍ -ജാക്കി ചാന്‍ ചിത്രം നായര്‍സാന്‍’; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞത് ഒരു സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളാണ്. മോഹന്‍ലാല്‍- ജാക്കി ചാന്‍ കൂട്ടുകെട്ടില്‍ നായര്‍സാന്‍ എന്ന പേരില്‍ പുതിയ ചിത്രം വരുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ആല്‍ബര്‍ട്ട് ആന്റണി.

സ്വാതന്ത്ര്യ സമര സേനാനിയായ അയ്യപ്പന്‍പിള്ള മാധവന്‍ നായര്‍ എന്നയാളുടെ കഥ പറയുന്ന ചിത്രമാണ് നായര്‍സാന്‍ എന്നും മോഹന്‍ലാലാണ് ചിത്രത്തില്‍ അയ്യപ്പന്‍പിള്ള മാധവന്‍ നായരായെത്തുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കണ്ണേ മടങ്ങുക എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ആല്‍ബര്‍ട്ട് ആന്റണിയാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്റണി പറയുന്നത്.

അതേസമയം ബിഗ് ബ്രദര്‍ ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. സിദ്ദിഖാണ് ചിത്രത്തിന്റെ സംവിധായകന്‍. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാലിന് പുറമെ, അറബ്ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ഇര്‍ഷാദ്, സാര്‍ജാനോ ഖാലിദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കാട്ടുതീയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയില്‍ പൊടിക്കാറ്റും രൂക്ഷം

ഓസ്‌ട്രേലിയയില്‍ വലിയ നാശം വിതച്ച കാട്ടുതീയ്ക്ക് പിന്നാലെ പൊടിക്കാറ്റും രൂക്ഷമാകുന്നു. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരമേഖലയിലാണ് പൊടിക്കാറ്റ് ശക്തമായിരിക്കുന്നത്. പൊടിക്കാറ്റിന് പുറമെ വ്യാപകമായ ആലിപ്പഴം വീഴ്ചയും ഓസ്‌ട്രേലിയയില്‍ ശക്തമാണ്. ന്യൂ സൗത്ത് വെയില്‍സിന്റെ തലസ്ഥാനമായ സിഡ്‌നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എന്നാല്‍ വിക്ടോറിയയില്‍ കാട്ടുതീ ഇതുവരെ ശമിച്ചിട്ടില്ല. പ്രദേശത്ത് മഴ ഉണ്ടായെങ്കിലും അത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ തടസം സൃഷ്ടിക്കുകയാണ് ചെയ്തത്. സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ കോടി കണക്കിന് ജീവജാലങ്ങള്‍ ചത്തതായാണ് കണക്കാക്കപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ ടൂറിസം രംഗത്തെ തന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട് കാട്ടുതീ. കാട്ടുതീയില്‍ നിരവധി മനുഷ്യ ജീവനുകളും പൊലിഞ്ഞു. രണ്ടായിരത്തിലധികം വീടുകളും തകര്‍ന്നു.

അതേസമയം ഓസട്രേലിയയില്‍ മഴ ശക്തമായി പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ മഴ ലഭിച്ചാല്‍ കാട്ടുതീ പൂര്‍ണ്ണമായും കെടുത്താന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസം പകരുന്ന ഒന്നാണ് മഴ. എന്നാല്‍ മഴ കനത്താല്‍ മറ്റൊരു വെല്ലുവിളിയും ഓസ്‌ട്രേലിയ നേരിടേണ്ടി വരും. കാട്ടുതീയില്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ പലതും നദികളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും ഒഴികിയെത്താന്‍ സാധ്യതയുണ്ട്. ഇത് ജലജീവികളെ ഏറെ മോശകരമായി ബാധിക്കും.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 13 കോടിയുടെ പ്രത്യേക പദ്ധതി

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. 13 കോടി രൂപയുടേതാണ് പദ്ധതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക.

തിരുവനന്തപുരം റോഡ് ഡവലപ്പ്‌മെന്റ് കമ്പനി (ടി.ആര്‍.ഡി.എല്‍) യോഗത്തിലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. അതേസമയം രണ്ട് മുതല്‍ രണ്ടരകോടി രൂപ വരെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കായി ചിലവ് വരുമെന്നും കണ്ടെത്തി. ഈ തുക സ്‌പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാനുള്ള ടെന്‍ഡറും ക്ഷണിച്ചിട്ടുണ്ട്. അഞ്ച് കോടിയാണ് ടെന്‍ഡര്‍ തുക. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം ആരംഭിക്കും.

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്‍റെ സിറ്റി റോഡ്…

Posted by Pinarayi Vijayan on Monday, 20 January 2020

പലിശക്കാരൻ ബോസ്സായി മമ്മൂട്ടിയെത്താൻ രണ്ടു ദിനം കൂടി- ‘ഷൈലോക്ക്’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മമ്മൂട്ടി പലിശക്കാരനായ ബോസിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഷൈലോക്ക്’. തിയേറ്ററുകളിൽഎത്താൻ രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. റിലീസിന് മുന്നോടിയായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ജനുവരി 23 നാണ് ‘ഷൈലോക്ക്’ തിയേറ്ററിലേക്ക് എത്തുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഷൈലോക്ക്’. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

Read More:പി എസ് സി പരീക്ഷകളില്‍ ബയോമെട്രിക് പരിശോധന നിര്‍ബന്ധമാക്കുന്നു

ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ‘ഷൈലോക്ക്’ എന്ന ചിത്രത്തിൽ അല്പം നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വില്ലന്റെ പേരാണ് ചിത്രത്തിന് . കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.