അച്ഛന്റെ ആഗ്രഹം പോലെ ഇനി ആനന്ദ് ഡോക്ടറാകും! ഇതൊരു സ്വപ്ന സാക്ഷാത്കാരം

July 4, 2024

ചില അതിജീവനങ്ങൾ ഹൃദ്യമായ ചില നിമിഷങ്ങൾ സമ്മാനിക്കും. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ ആനന്ദ് രാജിന്റെ കഥ അത്തരത്തിൽ ഒന്നാണ്. മഞ്ചേരി തൊടിയിൽ പരേതനായ അയ്യപ്പൻ ,രജനി എന്നിവരുടെ മകനാണ് ആനന്ദ് രാജ്. പിന്നോക്ക വിഭാഗത്തിൽപെട്ട ആനന്ദ് രാജിന് ബാല്യകാലം മുതൽ ഡോക്ടർ ആവുക എന്നായിരുന്നു ആഗ്രഹം.

പഠനത്തിൽ മിടുക്കനായ ആനന്ദിന് തുടർ പഠനത്തിനുള്ള വഴികളെല്ലാം പാതി വഴിയിൽ അവസാനിപ്പിക്കാൻ നിർബന്ധിതനായി. പഠന സമയത്ത് തന്നെയുണ്ടായ പിതാവിന്റെ മരണത്തോടെ ദാരിദ്ര്യത്തിന്റെയും,വിഷാദത്തിന്റെയും പ്രയാസങ്ങളിലേക്ക് ആണ് ആ കുട്ടി വീണത്.എന്നാൽ, അതെല്ലാം മറികടന്ന് ഡോക്ടർ ആവണംആകുക എന്ന ഒറ്റ ചിന്തയായിരുന്നു ആനന്ദിന് ഊർജം പകർന്നത്.

അതത്ര എളുപ്പവും ആയിരുന്നില്ല. ഒട്ടേറെ കടമ്പകൾ മുന്നിലുണ്ടായിരുന്നു. എല്ലാം കടന്ന് ഡോക്ടർ ആകണം എന്ന ലക്ഷ്യത്തിൽ എത്താൻ ജീവിത പ്രതിസന്ധികളെ കഠിനാധ്വാനത്തോടെയും ,അർപ്പണമനോഭാവത്തോടെയും അതിജീവിച്ചു കൊണ്ട് തന്നെയാണ് നടന്നു നീങ്ങിയത്. ഓരോ ദിവസവും പഠനത്തിന് സമർപ്പണ ബോധത്തോടെ വിനിയായോഗിച്ച ആനന്ദിന് ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാകുവാൻ സാധിച്ചു.

അച്ഛന്റെ ആഗ്രഹത്തിന് ഒപ്പം നിൽക്കാൻ ആനന്ദിന് തുണയായത് അമ്മയായ രജനി തന്നെയാണ്.ഈ ആഗ്രഹത്തിനു കൂടെ കൃത്യമായ പഠനവും, പരീക്ഷകളും നൽകി ക്രിസാലിസ് ആനന്ദിനെ ചേർത്ത് പിടിച്ചു.
പ്ലസ് ടു പഠനം മഞ്ചേരി യതീംഖാനയിൽ പൂർത്തീകരിച്ച് തുടർ പഠനത്തിന് പെരിന്തൽമണ്ണയിൽ എത്തിയ ആനന്ദിനെ ക്രിസാലിസ് എൻട്രൻസ് അക്കാദമിയാണ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാൻ പ്രാപ്ത്തനാക്കിയത്.

പത്താം ക്ലാസ്സിൽ ഫുൾ A + ഉം ,പ്ലസ്ടുവിൽ 91% മാർക്കും നേടിയ ആനന്ദ് ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 2330 റാങ്ക് നേടി നാടിനും വീടിനും അഭിമാനമായിരിക്കുന്നു . തന്റെ വിജയത്തിൽ പിതാവിന്റെ ഓർമ്മകളെയും സ്വപ്നത്തെയും ആത്മാവിന്റെ ചേരുവയാക്കി ക്രിസാലിസിലൂടെ ആനന്ദ് സ്വപ്നങ്ങൾ സഫലമാക്കി. തന്റെ വിജയത്തിലെ ആദ്യത്തെ പൊൻതൂവൽ അച്ഛന്റെ കല്ലറയിൽ സമർപ്പിച്ച നിമിഷത്തിന് ഹൃദയം നുറുങ്ങുന്ന വേദനയോടെ കുടുംബവും, ക്രിസാലിസ് അധ്യാപകരും സാക്ഷിയായി .

Read also: വീട്ടിലെ കല്യാണത്തിന് മുന്നോടിയായി നിർധനരായ 50 വധൂവരന്മാർക്ക് ഗംഭീര വിവാഹമൊരുക്കി അംബാനി കുടുംബം

പ്രയത്നം, ആത്മവിശ്വാസം, സമർപ്പണം എന്നിവയിലൂടെ ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളെയും അതിജീവിക്കാം എന്നും വിജയം നേടാനാകുമെന്നുംഅതിനുള്ള ഇച്ഛാശക്തി നമ്മളിൽ ഓരോരുത്തരിലും ഉണ്ട് എന്നതുമാണ് ആനന്ദ് നമ്മെ പഠിപ്പിക്കുന്നത്. പഠനം പൂർത്തിയാക്കി ആനന്ദ് ഇനി ഡോക്ടർ ആകുകയും കുടുംബത്തിന് താങ്ങാവുകയും ,സമൂഹത്തിന് കരുത്തുമാകുകയും ചെയ്യും എന്നതാണ് ഏറ്റവും വലിയ ആനന്ദവും. പത്തുവർഷമായി ഈ മേഖലയിൽ സജീവമാണ് ക്രിസാലിസ്. കേരളത്തിലെ നമ്പർ വൺ എൻട്രൻസ് കോച്ചിങ് സെന്ററായ ക്രിസാലിസ് വഴി ആനന്ദിനെ പോലെ സ്വപ്നം സാക്ഷാത്കരിച്ച നിരവധി ഡോക്ടർമാരുണ്ട്. ഇനിയും ആ സ്വപ്നത്തിലേക്ക് നിരവധിപേരെ നയിക്കുകയാണ് ക്രിസാലിസ്.

Story highlights- Chrysalis Mercury Entrance Academy helps students achieve their dreams