വീട്ടിലെ കല്യാണത്തിന് മുന്നോടിയായി നിർധനരായ 50 വധൂവരന്മാർക്ക് ഗംഭീര വിവാഹമൊരുക്കി അംബാനി കുടുംബം

July 3, 2024

ഇന്ത്യയിൽ ഒരു ഗംഭീര വിവാഹത്തിനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. അംബാനി കുടുംബത്തിൽ നിന്നും ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായി, നിതയും മുകേഷ് അംബാനിയും 50-ലധികം നിർധനരായ ദമ്പതികൾക്കായി ചൊവ്വാഴ്ച ഈ കുടുംബം കൂട്ടവിവാഹം നടത്തി.

താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന കൂട്ടവിവാഹത്തിൽ ദമ്പതികളുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് 800-ലധികം പേർ പങ്കെടുത്തു. നിത, മുകേഷ് അംബാനി, ആകാശ് അംബാനി, ശ്ലോക മേത്ത, ഇഷ അംബാനി, ആനന്ദ് പിരാമൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നിർധനരായവരുടെ കൂട്ടവിവാഹത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും നിത അംബാനിയും പങ്കെടുത്തതായി ആഘോഷങ്ങളുടെ വിഡിയോയിൽ കുറിപ്പ് നൽകിയിരിക്കുന്നു.

Read also: വിദ്യാലയത്തിൽ ആകെയുള്ളത് ഒൻപത് വിദ്യാർത്ഥികൾ; പഠിപ്പിക്കാൻ എട്ട് അധ്യാപകർ- വിചിത്രമായൊരു നിയമനം

ഓരോ ദമ്പതികൾക്കും മംഗളസൂത്രം, വിവാഹ മോതിരങ്ങൾ, മൂക്കുത്തികൾ എന്നിവയുൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങളും കാൽവിരലുകളിലും, കണങ്കാലിലും ധരിക്കാനുള്ള വെള്ളി ആഭരണങ്ങളും സമ്മാനമായി നൽകി. കൂടാതെ, ഓരോ വധുവിനും അവളുടെ സ്ത്രീധനമായി 1,00,001 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചു.

Story highlights- Mass wedding held for over 50 underprivileged couples organised by ambani family