രാത്രിയിൽ മേൽക്കൂരയിൽ അസാധാരണ ശബ്ദ കോലാഹാലം; പരിശോധനയിൽ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാഴ്ച്ച!

July 5, 2024

രാത്രികാലങ്ങളിൽ അസാധാരണ ശബ്ദങ്ങൾ മേൽക്കൂരയിൽ നിന്നും കേൾക്കുന്നു. ഉറക്കത്തെ തടസ്സപ്പെടുത്തിയ ഈ കോലാഹലം കൊണ്ടുചെന്നെത്തിച്ചത് അസാധാരണമായ കണ്ടെത്തലിലേക്കാണ്. തൻ്റെ കിടപ്പുമുറിയിൽ രാക്ഷസന്മാരുണ്ടെന്ന വീട്ടിലെ കൊച്ചുകുട്ടിയുടെ സ്ഥിരംപരാതി കുടുംബത്തിൻ്റെ 100 വർഷം പഴക്കമുള്ള ആ ഫാംഹൗസിൽ അവിശ്വസനീയമായ കണ്ടെത്തലിലേക്ക് നയിക്കുകയായിരുന്നു.

തൻ്റെ മുറിയിൽ രാക്ഷസന്മാർ ഉണ്ടെന്ന് കൊച്ചുകുട്ടി പറയാൻ തുടങ്ങിയപ്പോൾ തൻ്റെ മൂന്ന് കുട്ടികളുള്ള ആ കുടുംബം മൂത്തകുട്ടിയുടെ പരാതി കേട്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തൻ്റെ കിടപ്പുമുറിയിലെ സീലിങ്ങിൽ രാക്ഷസന്മാരുടെ ശബ്ദം കേട്ടതായി അവൾ പറയുകയായിരുന്നു. മകൾ വൈകി സംസാരിച്ച് തുടങ്ങിയതിനാൽ പറയുന്നതിലെ ആശയക്കുഴപ്പമാണെന്ന് കരുതി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ,കുട്ടി രാത്രയിൽ ഭയപ്പെട്ടുകൊണ്ടേയിരുന്നു.

പിന്നീട് സീലിങ്ങിൽ ഏതാനും തേനീച്ചകളെ കുടുംബം കണ്ടു. 100 വർഷം പഴക്കമുള്ള ഒരു ഫാംഹൗസിലാണ് അവർ താമസിക്കുന്നത് എന്നതിനാൽ, ഒരു കീട നിയന്ത്രണ കമ്പനിയെ വിളിക്കാൻ അവർ തീരുമാനിച്ചു. അപ്പോഴാണ് ഏകദേശം രണ്ടുലക്ഷത്തോളം വരുന്ന തേനീച്ചകളുടെ താമസസ്ഥലമാണ് ഈ സീലിങ്ങ് എന്ന സത്യം അവർ തിരിച്ചറിഞ്ഞത്.

പ്രാണികളെ മാറ്റാൻ വന്ന ലോക്ക് നെസ് ഹണി കമ്പനിയുടെ തേനീച്ച വളർത്തൽക്കാരൻ ആൻഡ്രൂ കാർഡ്, അവ പ്ലാസ്റ്റർബോർഡിന് പിന്നിൽ വർഷങ്ങളായി അവിടെ താമസിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു. സ്പെയർ ബെഡ്‌റൂമിൻ്റെ സീലിങ്ങിലായിരുന്നതിനാൽ ഇത്രയും കാലം അവയെ കണ്ടെത്താനായില്ല, എന്നിരുന്നാലും, തൻ്റെ പേരക്കുട്ടികൾ താമസിക്കാൻ വരുമ്പോഴെല്ലാം ‘രാത്രിയിൽ ശബ്ദം കേൾക്കുന്നതിനെക്കുറിച്ച്’ പരാമർശിച്ചതോടെയാണ് ഈ ഭീകരമായ കണ്ടെത്തൽ ഉണ്ടായത്.

Read also: 1,300 വർഷത്തിലേറെയായി കല്ലിൽ തറഞ്ഞനിലയിലിരുന്ന ‘മാജിക്’ വാൾ അപ്രത്യക്ഷമായി!

മൊത്തത്തിൽ തേനീച്ചകളുടെ മൂന്ന് വ്യത്യസ്ത കോളനികൾ കണ്ടെത്തി, ഓരോന്നിനും ഏകദേശം 60,000 തേനീച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംഘം പ്രത്യേക വാക്വം ഉപയോഗിച്ച് തേനീച്ചകളെ നീക്കം ചെയ്യുകയും താൽക്കാലിക തേനീച്ചക്കൂടുകളിലേക്ക് മാറ്റുകയും ചെയ്തു.

Story highlights- Beekeeper Discovers Over 50000 Bees in the Wall