Trending

നിറത്തെ പ്രണയിച്ച പെൺകുട്ടി; വിവാഹം വരെയെത്തിയ പിങ്ക് പ്രണയം

ഒരു നിറത്തോട് കൂടുതൽ ഇഷ്ടവും താത്പര്യവും തോന്നുക സർവ്വസാധാരണമാണ്. ഇഷ്ടപ്പെട്ട നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നവരും ഏറെയാണ്. എന്നാൽ ഒരു നിറത്തെ മറ്റെന്തിനേക്കാളും കൂടുതലായി സ്നേഹിച്ച് ഒടുവിൽ ആ നിറത്തെ വിവാഹം ചെയ്ത ഒരു പെൺകുട്ടിയാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. പക്ഷെ സംഭവം ഇവിടെയൊന്നുമല്ല അങ്ങ് ലാസ് വേഗാസിലാണ്. കിറ്റൻ കേ സെറ എന്ന യുവതിയാണ്...

തലമുടികൊണ്ട് ബസ് വലിച്ചുനീക്കുന്ന യുവതി; റെക്കോർഡ് നേടിയ വിഡിയോ

കൗതുകത്തിനപ്പുറം അത്ഭുതവും ആകാംഷയും നിറയ്ക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളുടെ മനം കവരാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തലമുടികൊണ്ട് ഡബിൾ ഡക്കർ ബസ് വലിച്ചുനീക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് ഇത്. ആശാ റാണി എന്ന യുവതി ഏകദേശം 12,000 കിലോ ഭാരമുള്ള ബസ് തലമുടിയുപയോഗിച്ച് വലിച്ച് നീക്കിയാണ് റെക്കോർഡ് നേടിയത്....

അച്ഛനെ മിസ് ചെയ്യുന്നു; വിവാഹവസ്ത്രത്തിൽ പിതാവിന്റെ അവസാന വാക്കുകൾ തുന്നിച്ചേർത്ത് മകൾ; ഹൃദയംതൊട്ട കാഴ്ച

രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണ് മരണം എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.. അപ്രതീക്ഷിത നേരത്ത് കേറിവരും, പ്രിയപ്പെട്ടവരെ മുഴുവൻ വേദനയിലാഴ്ത്തികൊണ്ടായിരുന്നു രാജസ്ഥാൻ സ്വദേശിയായ സുവന്യയുടെ പിതാവും മരണത്തിന് കീഴടങ്ങിയത്. മരണമടഞ്ഞ അച്ഛന്റെ സാന്നിധ്യം വിവാഹത്തിൽ വരുത്താൻ അച്ഛന്റെ അവസാന വാക്കുകൾ അടങ്ങിയ കത്ത് വിവാഹ വസ്ത്രത്തിനൊപ്പം തുന്നി ചേർത്താണ് സുവന്യ സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധയും...

‘കുഞ്ഞാലീടെ മേത്തൂന്ന് അവസാന ചോര ഇറ്റ് വീഴണവരെ പറങ്കികള് സാമൂതിരീടേ മണ്ണില് കാല്കുത്തൂലാ…’- ശ്രദ്ധനേടി മരക്കാർ വിഡിയോ

ചലച്ചിത്ര ആസ്വാദകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. ചിത്രം പ്രേക്ഷകരിലേക്കെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന വിഡിയോ. കുഞ്ഞാലി മരക്കാരുടെ സംഭാഷണം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമ ആരാധകരിൽ ആവേശം നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും ഗാനങ്ങളുമെല്ലാം പ്രേക്ഷകരിലേക്കെത്തുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി...

പ്രണവ് മോഹൻലാലിന്റെ ദർശനയ്ക്ക് ഒരു ക്യൂട്ട് സ്പോട്ട് ഡബ്ബ്; കുരുന്നിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സോഷ്യൽ ഇടങ്ങൾ മുഴുവൻ തരംഗമായതാണ് പ്രണവ് മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ദർശന എന്ന ഗാനം. പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം യുട്യൂബ് ട്രെൻഡിങ്ങിൽ ഇടംനേടിയ ഗാനം ഇതിനോടകം ഒരിക്കലെങ്കിലും മൂളാത്തവരും ഉണ്ടാകില്ല. പ്രായഭേദമന്യേ സംഗീതാസ്വാദകരുടെ മുഴുവൻ ഹൃദയതാളങ്ങൾ കീഴടക്കിയ ഗാനത്തിന് സ്പോട്ട് ഡബ്ബ് ചെയ്യുന്ന ഒരു കുരുന്നിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ...

പിച്ചവെച്ച് തുടങ്ങുംമുൻപേ സ്‌കേറ്റിങ്ങിൽ താരമായ ഒരു വയസുകാരി; അത്ഭുതപ്പെടുത്തി വിഡിയോ

ഒരു വയസ് പൂർത്തിയാകാൻ ഇനിയും വേണം ഒരു മാസം കൂടി... പിച്ചവെച്ച് നടക്കാൻ തുടങ്ങും മുൻപ് സ്കേറ്റിങ്ങിൽ അത്ഭുതം കാണിച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് ഒരു കൊച്ചുമിടുക്കി. വാങ് യൂജി എന്ന ചൈന സ്വദേശിയായ കുഞ്ഞുമിടുക്കിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ് ഈ കുഞ്ഞുബാലികയെ. അച്ഛനും അമ്മയ്ക്കുമൊപ്പം സ്നോ...

‘കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ..’ ഹൃദയംതൊട്ട് കണ്മണികുട്ടിയും മുക്തയും, വിഡിയോ

മനോഹരമായ വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാണ് ചലച്ചിത്രതാരം മുക്തയുടെ മകൾ കൺമണികുട്ടി. ഇപ്പോഴിതാ വീണ്ടും സോഷ്യൽ ഇടങ്ങളിലൂടെ കാഴ്ചക്കാരുടെ മുഴുവൻ മനം കവരുകയാണ്, കണ്മണികുട്ടിയും മുക്തയും ചേർന്നുള്ള ഒരു വിഡിയോ. മാമ്പഴക്കാലം എന്ന ചിത്രത്തിലെ 'കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ' എന്ന ഗാനത്തിനൊപ്പമാണ് മുക്തയും കണ്മണികുട്ടിയും പ്രത്യക്ഷപ്പെടുന്നത്. 'എന്റെ ചെറുപ്പത്തിൽ ഒരുപാട്...

പ്രായം ആറ് വയസ്സ്; കൊച്ചുമിടുക്കന്റെ ബൗളിങ് മികവിനെ പ്രശംസിച്ച് സച്ചിൻ തെൻഡുൽക്കറും

സമൂഹമാധ്യമങ്ങൾ ജനപ്രിയമായിട്ട് കാലങ്ങൾ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള കാഴ്ചകൾ. വളരെ വേ​ഗത്തിലാണ് ഇത്തരം കാഴ്ചകൾ വൈറലാകുന്നതും. അതിശയിപ്പിക്കുന്ന വൈറൽ കാഴ്ചകൾ ക്രിക്കറ്റ് താരങ്ങളും ചലച്ചിത്ര താരങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയും...

മകള്‍ക്കൊപ്പം മനോഹരമായി നൃത്തം ചെയ്ത് മുക്ത; വിഡിയോ

ചലച്ചിത്ര ലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ പങ്കുവയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളുമെല്ലാം പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. നടി മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയും ശ്രദ്ധ നേടുന്നു. മകള്‍ കണ്‍മണിക്കുട്ടിക്കൊപ്പം ഗംഭീരമായി നൃത്തം ചെയ്യുന്ന മുക്തയുടേതാണ് ഈ വിഡിയോ. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയിലായിരുന്നു ഇരുവരുടേയും നൃത്തം. ലോക മലയാളികള്‍ക്ക് വേറിട്ട...

‘പ്രായമൊക്കെ വെറും നമ്പറല്ലേ’; വൃദ്ധ ദമ്പതികളുടെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

'പ്രായമൊക്കെ വെറും നമ്പറല്ലേ….' എന്ന് പറയാറുണ്ട് ചിലരെ കണ്ടാല്‍. സംഗതി ശരിയാണെന്ന് തോന്നും പലപ്പോഴും. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് പലരും നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വൃദ്ധ ദമ്പതികളുടെ ഗംഭീരമായ ഒരു നൃത്ത വിഡിയോ ആണ് ഇത്. ജീവിതം യൗവന തീക്ഷണവും പ്രണയ പൂരിതവുമായിരിക്കണമെന്ന്...
- Advertisement -

Latest News

ഒരുകപ്പ് ചായയ്ക്ക് 1000 രൂപ! ചായപ്രേമികൾക്കിടയിൽ ഹിറ്റാണ് ‘സിൽവർ നീഡിൽ വൈറ്റ് ടീ’

ഒരു നല്ല ചായ മാത്രം മതി, ഒരാളുടെ ദിനം ഊർജസ്വലതയോടെ ആരംഭിക്കാൻ.. കാരണം, ഓരോ വ്യക്തിയുടെയും പ്രഭാതത്തിൽ ചായക്ക് വളരെയധികം പ്രാധാന്യമുണ്ട്. ചായ കണ്ടുപിടിച്ചത് ചൈനാക്കാർ...