തമിഴ്‌നാട്ടിൽ വീണ്ടും മലരും ജോർജും; പ്രേമം റീ-റിലീസ് തീയതി എത്തി!

January 27, 2024

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ പ്രശസ്തി നേടിയ ചിത്രമാണ് അൽഫോൺസ് പുത്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത പ്രേമം. സായ് പല്ലവിയും നിവിൻ പോളിയും ഒന്നിച്ച പ്രേമം നിരവധി ആളുകളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പ്രണയകഥയാണ്. ആദ്യ പ്രണയം, തിരസ്‌ക്കരണം, നഷ്ടങ്ങൾ, കഷ്ടപ്പാടുകൾ, ഒടുവിൽ അംഗീകരിക്കൽ എന്നിവയുടെ ഒരു കഥ. (Premam movie to be re-released in Tamil Nadu)

പ്രേമം പല കാരണങ്ങളാൽ സവിശേഷമാണ്. മലയാള സിനിമയുടെ സൗന്ദര്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയ ആദ്യത്തെ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ് പ്രേമം. ഇപ്പോഴിതാ, ജനുവരി മാസത്തിന്റെ അവസാനത്തോടെ തമിഴ്‌നാട്ടിലെ ആരാധകർക്ക് സന്തോഷ വാർത്തയാണ് എത്തുന്നത്. ഫെബ്രുവരി ഒന്നിന് ചിത്രം തമിഴ്‌നാട്ടിൽ പുനപ്രദർശനം ചെയ്യും.

Read also: “നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്”; വാലിബൻ ചർച്ചകളിൽ എൽജെപി പറയുന്നത്!

ഇതിന് മുൻപ് രണ്ട് തവണ ചിത്രം തമിഴകത്ത് വീണ്ടും പ്രദർശിപ്പിച്ചിരുന്നു. കേരളത്തിനേക്കാൾ കൂടുതൽ ദിവസങ്ങൾ തമിഴ്‌നാട്ടിൽ ചിത്രം ഓടിയിരുന്നു. 200 ദിവസങ്ങളിലേറെ ചെന്നൈയിലെ ഒരു തിയറ്ററിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. കൂടാതെ ചിത്രം ഒരിക്കലും തമിഴിൽ റിലീസ് ചെയ്യരുതെന്നും യഥാർത്ഥ പതിപ്പിനെ തങ്ങൾ അത്രമാത്രം സ്നേഹിക്കുന്നു എന്നും തമിഴ്‌നാട്ടിലെ ആരാധകർ പറഞ്ഞിരുന്നു.

Story highlights: Premam movie to be re-released in Tamil Nadu