വേൾഡ് അണ്ടർ വാട്ടർ ഫോട്ടോ​ഗ്രാഫി; മുന്നിലെത്തിയത് അലക്സ് ഡോസണിന്റെ ‘തിമിം​ഗലങ്ങളുടെ ശവപ്പറമ്പ്’

February 20, 2024

കാഴ്ചകൾ എന്നും കണ്ണിന് വിസ്മയം തന്നെയാണ്. കൺമുന്നിൽ തെളിയുന്ന നിമിഷങ്ങൾ ഒട്ടും ശോഭ ചോരാതെ ഒപ്പിയെടുക്കുന്നത് അതിലേറെ വിസ്മയം തന്നെയാണ്. കഥ പറയുന്ന നിശ്ചല ചിത്രങ്ങൾ നോക്കി ഒരിക്കലെങ്കിലും അത്ഭുതപ്പെടാത്തവരായി ഉണ്ടാകില്ല. അത്തരത്തിൽ അണ്ടർ വാട്ടർ ഫോട്ടോ​ഗ്രഫിയിലൂടെ വെള്ളത്തിന്റെ അടിത്തട്ടിലെ വിസ്മയങ്ങൾ പുറംലോകത്തിന് കാണിച്ചുകൊടുക്കുന്ന നിരവധിയാളുകളുണ്ട്. ( Underwater Photographer of the Year 2024 winners )

അത്തരത്തിൽ ഈ വേൾഡ് അണ്ടർ വാട്ടർ ഫോട്ടോ​ഗ്രാഫിയിൽ മുന്നിലെത്തിയ ചിത്രമാണ് ഏറെ കൗതുകകരമായിട്ടുള്ളത്. സ്വീഡനിൽ നിന്നുള്ള അലക്‌സ് ഡോസൺ പകർത്തിയ തിമിംഗല അസ്ഥികളുടെ ചിത്രമാണ് അവാർഡ് സ്വന്തമാക്കിയത്. പര്യവേഷണത്തിന്റെ ഭാ​ഗമായി മുങ്ങൽ വിദ​ഗ്ധൻ ​ഗ്രീൻലൻഡ് മഞ്ഞുപാളികൾക്ക് താഴെ ഇറങ്ങിയ സമയത്താണ് തിമിം​ഗലത്തിന്റെ അസ്ഥികളുടെ ചിത്രങ്ങൾ പകർത്തിയത്. ഒരുകാലത്ത് യുറോപിൽ വ്യാപകമായിരുന്ന തിമിം​ഗലവേട്ടയുടെ ബാക്കിചിത്രമാണ് അലക്‌സ് ഡോസൺ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുള്ളത്.

Read Also : ‘വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’; മുന്നിലെത്തിയത് സരിഖാനിയുടെ ധ്രുവക്കരടി!

ലോകമെമ്പാടുമുള്ള 6,500-ലധികം ഫോട്ടോഗ്രാഫുകളെ മറികടന്നാണ് അലക്‌സ് ഡോസൺ പകർത്തിയ ‘വെയ്ൽ ബോൺസ്’ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മാക്രോ, വൈഡ് ആംഗിൾ, ബിഹേവിയർ, റെക്ക് എന്നിവയുൾപ്പെടെ 13 വിഭാഗങ്ങളിലായിട്ടാണ് മത്സരം നടന്നത്.

Story highlights : Underwater Photographer of the Year 2024 winners