‘ആടുജീവിതം’ അവിശ്വസിനീയമായ യാത്രയുടെ തുടക്കവും ഒടുക്കവും: ചിത്രങ്ങളുമായി അമല പോൾ
സോഷ്യല്‍ മീഡിയയിലും പുറത്തും ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചാണ് ചര്‍ച്ചകള്‍. ബ്ലെസി എന്ന് സംവിധായകന്റെ ദീര്‍ഘകാല പരിശ്രമം, പൃഥ്വിരാജ് എന്ന നടന്റെ അവിശ്വസിനിയമായ രൂപമാറ്റങ്ങള്‍ എല്ലാത്തിനുമൊടുവില്‍ ചിത്രം റിലീസിനെത്തുകയാണ്. ഇപ്പോള്‍ ‘ആടുജീവിതം’ എന്ന സിനിമയുടെ തുടക്കവും ഒടുക്കവും സൂചിപ്പിക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി അമല പോള്‍. ചിത്രത്തിലെ നായകനായ പൃഥ്വിരാജ്, എഴുത്തുകാരന്‍ ബെന്യാമിന്‍ എന്നിവര്‍ക്കൊപ്പമുള്ള ആദ്യ ചിത്രം സിനിമയുടെ ചിത്രീകരണം ആരംഭിച്ച 2018ല്‍ എടുത്തതാണ്. പൃഥിരാജിനൊപ്പമുള്ള രണ്ടാമത്തെ ചിത്രം സിനിമയുടെ പ്രമോഷന്‍ സമയത്ത് എടുത്തതാണ്. ( Amala Paul about Aadujeevitham movie )
2018 ല്‍ ആരംഭിച്ച് 2024ല്‍ അവസാനിച്ച ഒരു അവിശ്വസനീയ യാത്രയുടെ ശുഭാന്ത്യം എന്ന കുറിപ്പോടെയാണ് അമല പോള്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കഥാനായകന്‍ നജീബ് മികച്ച ജീവിത സ്വപ്‌നങ്ങളുമായി ഭാര്യയെ പിരിഞ്ഞ് കണ്ണെത്താ ദൂരത്തില്‍ പരന്നുകിടക്കുന്ന മണലാരണ്യത്തില്‍ എത്തിപ്പെടുകയാണ്. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ഭാര്യ സൈനു രണ്ട് മാസം ഗര്‍ഭിണി ആയിരുന്നു. സൈനുവായി അഭിനയിക്കാന്‍ വേണ്ടി വയറില്‍ പാഡ് കെട്ടിവച്ച് ഗര്‍ഭിണിയായ താന്‍ സിനിമ റിലീസ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണെന്നത് ഒരു നിമിത്തം പോലെ തോന്നുന്നു എന്ന് അമല പോള്‍ പറഞ്ഞിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ‘2018-ല്‍ ആരംഭിച്ചതും 2024-ല്‍ അവസാനിച്ചതുമായ ഒരു അവിശ്വസനീയ യാത്രയുടെ പ്രതിഫലനം. നന്ദി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’.- അമല പോള്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം നിര്‍വഹിച്ച ‘ആടുജീവിതം’ മാര്‍ച്ച് 28-നാണ് റിലീസ് ചെയ്യുന്നത്. നായകനായ നജീബിന്റെ ഭാര്യ സൈനുവിന്റെ വേഷത്തിലാണ് അമല പോള്‍ ചിത്രത്തിലെത്തുന്നത്. മികച്ച ജീവിതം മനസില്‍ കണ്ട് സൗദി അറേബ്യയില്‍ ജോലിയ്‌ക്കെത്തിയ നജീബ് തന്റെ പ്രവാസജീവിതത്തില്‍ നേരിട്ട ദുരന്തങ്ങള്‍ ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്. നജീബിന്റെ ജീവിതത്തില്‍ അനുഭവിച്ച ദുരന്തപൂര്‍ണമായ ആ നാളുകളെ ആസ്പദമാക്കി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന പുസ്തകത്തിന്റെ സിനിമാവഷ്‌കാരമാണ് ബ്ലെസ്സിയുടെ ആടുജീവിതം.
Story highlights : Amala Paul about Aadujeevitham movie