‘അജ്ഞാതൻ ഒളിപ്പിച്ച പണം അപരിചിതർക്ക്’; കേരളത്തിലെങ്ങും ചർച്ചയായി ‘ക്യാഷ് ഹണ്ട് ചലഞ്ച്’
സോഷ്യല്‍ മീഡിയയില്‍ ആളെക്കൂട്ടാനായി വ്യത്യസ്ത പ്രവൃത്തികള്‍ ചെയ്ത് അതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്തരത്തില്‍ ഉപയോക്താക്കളെ ആശയക്കുഴപ്പത്തലാക്കുന്ന തരത്തിലുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ നമ്മള്‍ എല്ലാവരും ഒരു തവണയെങ്കിലും അത്തരത്തിലുള്ള വീഡിയോകള്‍ കണ്ടിട്ടുണ്ടാകും. ( Cash hunt Challenge goes viral in Instagram )
സംഭവം ഇങ്ങനെയാണ്.. ജില്ലയിലെ ഏതെങ്കിലുമൊരു സ്ഥലത്ത് ചെടിച്ചട്ടിയിലോ കല്ലിന്റെ താഴെയോ ഒക്കെയായി പെട്ടെന്ന് ശ്രദ്ധിക്കാത്ത ഇടങ്ങളിലായി 100, 200, 500 രൂപ വരെയുള്ള നോട്ടുകള്‍ ഒളിപ്പിച്ചു വയ്ക്കുന്നതാണ് ആദ്യ സ്റ്റെപ്പ്. ശേഷം കാഴ്ച്ചക്കാര്‍ക്ക് സ്ഥലം മനസിലാക്കുന്നതിനായി ഒരു ക്ലുവും ഉള്‍പ്പെടുത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.
ഈ വീഡിയോ കാണുന്ന ആര്‍ക്കും സ്ഥലം മനസിലായാല്‍ പിന്നെ ആലോചിച്ച് സമയം കളയാതെ അങ്ങോട്ട് വച്ചുപിടിക്കാവുന്നത്. എത്രയും വേഗത്തില്‍ അവിടെയെത്തി ആ പണം നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്. ഈ സ്ഥലം മനസിലാകുന്നവര്‍ക്കുള്ളതാണ് ആ പണം. പണം കയ്യില്‍ കിട്ടിയാല്‍ വീഡിയോയുടെ കമന്റ് ബോക്‌സില്‍ Cashed എന്ന് കമന്റിടുന്നതോടെ ആ ചലഞ്ച് അവസാനിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സംഘം കാശ് ഹണ്ട് ചലഞ്ച് നടത്തുന്നത്.
ഇത്തരത്തില്‍ ദിനംപ്രതി ഈ സംഘം ആയിരക്കണക്കിന് രൂപയാണ് അപരിചിതര്‍ക്ക് നല്‍കുന്നത്. Cash Hunt Challenge എന്ന പേരില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്നതാണിത്. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ കേരളത്തിന്റെ വിവിധ ജില്ലകളില്‍ കാശ് ഹണ്ട് ചാലഞ്ച് സംഘം ഈ പരിപാടി തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയിലാണ് ഈ പരിപാടിക്ക് തുടക്കമായിട്ടുള്ളത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തും ഈ ചലഞ്ചെത്തി. ശേഷം കേരളത്തിലെ വിവിധ ജില്ലകളുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇത്തരത്തിലുള്ള ചലഞ്ച് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. ഒരുപോലെയുള്ള കണ്ണിന്റെ ചിത്രമാണ് എല്ലാ പ്രൊഫൈലുകളില്‍ നല്‍കിയുട്ടുള്ളത്. പത്തിലധികം വരുന്ന ഈ പേജുകളുടെ ഡിസ്‌ക്രിപ്ഷനുകളും സമാനമാണ്.
വിദേശരാജ്യങ്ങളിലാണ് ഈ ചലഞ്ച് ആദ്യമായി തുടങ്ങിയത്. കേരളത്തിലെ കാശ് ഹണ്ട് ചലഞ്ചിന്റെ പേരില്‍ പരാതികളൊന്നും ഇത്തരത്തില്‍ പണം കൈമാറുന്നത് നിയമവിരുദ്ധമാണെ എന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് സൈബര്‍സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിന്റെ റീച്ച് കൂട്ടുന്നതിന് വേണ്ടി പുതിയ രീതി പരീക്ഷിക്കുന്നതാണെന്നാണ് പൊതുവേയുള്ള ധാരണ. അതിലുപരി മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷങ്ങള്‍ വേണ്ടിവരും.. അതോടൊപ്പം തന്നെ കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ ചലഞ്ച് നടത്തുന്നതിന് പിന്നില്‍ ഒരു സംഘമാണോ അതോ ഒരു വ്യക്തിയാണോ എന്നതിലും വ്യക്തതയില്ല. എന്തൊക്കെ ആയാലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചലഞ്ച് തരംഗം സൃഷ്ടിക്കുകയാണ്..
Story highlights : Cash hunt Challenge goes viral in Instagram