‘ഒരേ സമയം അതിമനോഹരവും ഭയാനകവും’; സമുദ്രത്തിൽ ഉയർന്ന് പൊങ്ങിയ കൂറ്റൻ മഞ്ഞുമല!

February 2, 2024

മനുഷ്യൻ എത്രയൊക്കെ വളർന്നാലും, സാങ്കേതിക വിദ്യകളും ശാസ്ത്രവും പരമോന്നതിയിൽ എത്തിയാലും പ്രകൃതി എന്നും നമ്മെ അതിശയിപ്പിച്ച് കൊണ്ടിരിക്കും. പലപ്പോഴും നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും അപ്പുറമുള്ള ഒരു മാസ്മരിക ലോകം ഏതോ ദിക്കിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന തോന്നൽ നമ്മുടെ ഉള്ളിൽ ജനിച്ചെന്നും വരാം. കാരണം പ്രകൃതിയും അതിലെ പ്രതിഭാസങ്ങളും പ്രവചനാതീതമാണ്. (Video of Iceberg emerging from Ocean Water goes viral)

അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ ‘യൂണിലാഡ്’ എന്ന ഇൻസ്റ്റഗ്രാം പേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ഒരു കാഴ്ചയുടെ ഭംഗി കണ്ണിൽ നിന്ന് മറയുന്നതിന് മുൻപ് തന്നെ മനസ്സിൽ ഭയവും കയറി കൂടും. സമുദ്രത്തിന്റെ മടിയിൽ താഴ്ന്നും ഉയർന്നും ഒഴുകി നടക്കുന്ന കൂറ്റൻ ഐസ് പാളികളാണ് വിഡിയോയിൽ കാണുന്നത്.

അപ്രതീക്ഷിതമായി ഉയർന്ന് വരുന്ന മഞ്ഞ് പാളികൾ ഒറ്റ നോട്ടത്തിൽ തിമിംഗലമാണ് എന്ന തോന്നലാണ് ആദ്യം ഉണ്ടാകുക. അതുകൊണ്ട് തന്നെ കാഴ്ചക്കാരോക്കെ ഭയക്കുന്നതും പിന്നീട് അതിശയത്തോടെ ആ കാഴ്ച കണ്ട് നിൽക്കുന്നു എന്നും വിഡിയോയിൽ നിന്ന് മനസിലാകും. സമുദ്രത്തിലൂടെ ബോട്ടിൽ വന്ന സഞ്ചാരികളാണ് അമ്പരപ്പിക്കുന്ന ഈ ദൃശ്യം പകർത്തിയിരിക്കുന്നത്.

Read also: വേനൽ കനക്കുന്നു, നീലഗിരി വഴി കേരളത്തിലെ നിത്യഹരിത വനങ്ങളിലേക്ക് കടക്കുന്ന ആനക്കൂട്ടം- വീഡിയോ

ഉപ്പുവെള്ളത്തെക്കാൾ സാന്ദ്രത കൂടുതലായതിനാലാണ് തണുത്തുറഞ്ഞ ശുദ്ധജല മഞ്ഞ് പാളികൾ സമുദ്രത്തിൽ ഒഴുകി നടക്കുന്നത്. എന്നിരുന്നാലും, അപ്രതീക്ഷിതവും വേഗത്തിലുള്ളതുമായ മഞ്ഞുമലയുടെ എൻട്രി ഞെട്ടിക്കുന്നതായിരുന്നു. വിഡിയോ എവിടെ നിന്നാണ് എടുത്തതെന്ന വിവരങ്ങൾ വ്യക്തമല്ല.

“പ്രകൃതിക്ക് ഒരേ സമയം വളരെ മനോഹരവും ഭയാനകവുമാകാം'” എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചരിക്കുന്നത്. നിരവധി പേരാണ് തങ്ങളുടെ അത്ഭുതം കമെന്റിലൂടെ പ്രകടിപ്പിച്ചത്. എന്തിനാണ് യാത്രക്കാർ കയ്യടിക്കുന്നതെന്നാണ് ഒരാൾ ചോദിക്കുന്നത്. മറ്റൊരാൾ പറയുന്നത് താനായിരുന്നെങ്കിൽ ഒരിക്കലും കയ്യടിക്കില്ലായിരുന്നു, മറിച്ച് ഭയന്ന് വിറച്ച് പോയേനെ എന്നാണ്.

Story highlights: Video of Iceberg emerging from Ocean Water goes viral