കലാപ്രതിഭയുടെ സ്മരണകൾക്ക് പ്രണാമം; ഓർമദിവസത്തിൽ നാട്ടുകാരൻ സമർപ്പിച്ചത് പുത്തഞ്ചേരിയുടെ കളിമൺ പ്രതിമ!

February 11, 2024

എന്നും ഹൃദയത്തിൽ താലോലിക്കാൻ ഒട്ടേറെ ഗാനങ്ങൾ നൽകിയ പ്രശസ്ത ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ ദിവസമായിരുന്നു ഇന്നലെ. മലയാളത്തിന് ഒരിക്കലും മറക്കാനാവാത്ത പ്രതിഭയുടെ ഓർമകൾക്ക് മുൻപിൽ ഒട്ടേറെപ്പേരാണ് ആദരങ്ങൾ അർപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ നാട്ടുകാരൻ കൂടിയായ കോഴിക്കോട് അത്തോളി സ്വദേശി ശ്രീജിത്ത്, പ്രിയ കലാകാരന് അതുല്യമായ ഒരു സ്മാരകം തന്നെയാണ് സമർപ്പിച്ചത്. (Man makes clay statue of Gireesh Puthenchery)

കളിമണ്ണ് കൊണ്ട് പുത്തഞ്ചേരിയുടെ ശിൽപം തീർക്കുകയാണ് ശ്രീജിത്ത് ചെയ്തത്. ഏറെ കാലം നീണ്ട തൻ്റെ ആഗ്രഹമായിരുന്നു പുത്തഞ്ചേരിയുടെ പ്രതിമ നിർമിക്കുക എന്നത് എന്ന് ഗിരീഷ് പറയുന്നു. എന്നാൽ ശിൽപം നിർമിക്കുക അത്ര എളുപ്പം ജോലിയും ആയിരുന്നില്ല. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ചരമവാർഷികത്തിൽ ശ്രീജിത്തിന് പ്രതിമ സമർപ്പിക്കാൻ കഴിഞ്ഞത്.

Read also: ‘ഓരോ വീഴ്ചയും വിജയത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടത്’; കുതിര സവാരിയുമായി സംയുക്ത

നിരവധി അഭിമുഖങ്ങളും വിഡിയോകളുമൊക്കെ കണ്ടാണ് ശ്രീജിത്ത് തന്റെ കല പൂർത്തിയാക്കുന്നത്. ശില്പ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും പുത്തഞ്ചേരിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. ശിൽപം പൂർത്തിയാക്കിയ ശേഷം അവരെ കാണിച്ച് വേണ്ട തിരുത്തലുകൾ വരുത്തിയാണ് ഒടുവിൽ പ്രതിമ നിർമാണം അവസാനിപ്പിക്കുന്നത്.

Story highlights: Man makes clay statue of Gireesh Puthenchery