‘ഓരോ വീഴ്ചയും വിജയത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടത്’; കുതിര സവാരിയുമായി സംയുക്ത

February 11, 2024

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ നടിയാണ് സംയുക്ത. 2018-ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മുന്‍നിര നായികയായി മാറിയ താരം നിരവധി ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. മലയാളവും കടന്ന് അന്യഭാഷ ചിത്രങ്ങളിലും താരം സജീവമായി നിറഞ്ഞുനില്‍ക്കുകയാണ്. തന്റെ പേരിനൊപ്പമുള്ള മേനോന്‍ മാറ്റിയതടക്കം പല കാര്യങ്ങളും താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ( Actress Samyuktha horse riding photo out )

ഒരേസമയം അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ‘സ്വയംഭൂ’ എന്ന തെലുഗു ചിത്രത്തിലാണ് സംയുക്ത ഇപ്പോള്‍ അഭനയിക്കുന്നത്. ചിത്രത്തില്‍ നായക കഥാപാത്രത്തിലെത്തുന്ന നിഖില്‍ സിദ്ധാര്‍ഥ് ആയോധനകല പരിശീലിക്കുന്നത് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ഈ സിനിമയ്ക്ക് വേണ്ടി അശ്വാഭ്യാസം പരിശീലിക്കുകയാണ് സംയുക്ത. പരിശീലനത്തിനിടെ കുതിരപ്പുറത്ത് ഇരിക്കുന്ന ചിത്രങ്ങള്‍ അടക്കം കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി.

എന്നെ കുറിച്ചും ജീവിതത്തെ യഥാര്‍ത്ഥമാക്കുന്ന പല കാര്യങ്ങളെ കുറിച്ചും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകൊണ്ടാണ് 2024-ന് തുടക്കമായത്. ജീവിതത്തില്‍ സാഹസികത ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. എനിക്ക് ഒരിക്കലും കംഫര്‍ട്ട് സോണ്‍ ഉണ്ടായിരുന്നില്ല, കാരണം പുതിയ അനുഭവങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ എപ്പോഴും എന്നെത്തന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഒരു അഭിനേതാവെന്ന നിലയില്‍, ദിവസേന വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകുക എന്നത് ഭാഗ്യമാണ്. എന്റെ പുതിയ ചിത്രമായ സ്വയംഭുവിനായി, ഞാന്‍ കുതിരസവാരി പഠിക്കുകയാണ്. അത് വളരെ മികച്ച അനുഭവമാണ് നല്‍കിയത്. കുതിരയുമായി സഹകരിച്ച് മുന്നോട്ടുപോകുക എന്നതാണ് ഇതില്‍ പ്രധാനം. ഞങ്ങള്‍ ഒരു ടീമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നത് മനോഹരമായ കാര്യമാണ്. ഓരോ വീഴ്ചയും വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിട്ടാണ് ഞാന്‍ കണ്ടത്. അല്ലാതെ തടസ്സമായിട്ടല്ലെന്നും താരം കുറിച്ചു.

Read Also : ‘സിനിമയിലും അവന്റെ അപ്പനാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം’; ടൊവിനോയുടെ അച്ഛൻ

Story highlights ; Actress Samyuktha horse riding photo out