‘ഈ കളക്‌ടർ സകലകലാവല്ലഭയാണ്’; മനോഹരം ദിവ്യ എസ് അയ്യരുടെ സംഗീത യാത്ര!

February 12, 2024

മലയാളികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ ഒരു സാമൂഹിക പ്രവർത്തകയാണ് ദിവ്യ എസ് അയ്യർ. ജനസമ്മിതി നേടിയ ഒരു സാമൂഹിക പ്രവർത്തക എന്നതിലുപരി കലാരംഗത്തും തന്റെ മികവ് തെളിയിച്ചയാളാണ് ദിവ്യ. പാട്ടുകാരി, നർത്തകി, എഴുത്തുകാരി, എന്നീ നിലകളിൽ അറിയപ്പെട്ട കളക്‌ടർ ഇപ്പോൾ ഒടുവിലായി അഭിനയത്തിലും ചുവട് വെച്ച് കഴിഞ്ഞു. (Divya S Iyer shares her musical journey)

ഏതെങ്കിലും തരത്തിലുള്ള കലാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കിട്ടുന്ന ഊർജ്ജമാണ് തിരക്ക് പിടിച്ച തൻ്റെ ദിനചര്യകൾക്കിടയിലും കലയെ ഒപ്പം കൂട്ടാനുള്ള പ്രചോദനമെന്നാണ് ദിവ്യ പറയുന്നത്.

സംഗീതത്തെ ഏറെ സ്നേഹിച്ച, സംഗീതം അന്തരീക്ഷത്തിൽ എപ്പോഴും നിലനിന്നിരുന്ന ഒരു കുടുംബത്തിലാണ് ദിവ്യ ജനിച്ചത്. സ്‌കൂളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനും മുൻപായി അയല്പക്കത്തെ മുത്തശ്ശിയുടെ വീട്ടിൽ പോയി ദിവ്യ സംഗീതം അഭ്യസിച്ചിരുന്നു. സ്‌കൂൾ യുവജനോത്സവങ്ങളിലും ജില്ലാതല മത്സരങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ദിവ്യ, വിവിധ സംഗീത ശാഖകളിൽ കൈവെച്ചിട്ടുണ്ട്.

ഇപ്പോഴും വൈവിധ്യമാർന്ന മേഖലകളിൽ പരതി നടക്കാനുള്ള പ്രചോദനവും സംഗീതത്തിൽ നിന്ന് തന്നെയാണ് ലഭിച്ചതെന്ന് ദിവ്യ എസ്.അയ്യർ പറയുന്നു. കർണാടക സംഗീതം അഭ്യസിച്ച ദിവ്യ, പാട്ടിന്റെ യാത്രയിൽ എന്നും ഓർമയിൽ സൂക്ഷിക്കുന്ന അനേകം ഗുരുക്കന്മാരുണ്ട്.

കലാവാസന ഏറെയുള്ള വ്യക്തി മെഡിസിൻ പഠിക്കാൻ പോകുന്നതോടെ സംഗീത ജീവിതം അവസാനിക്കും എന്ന് എല്ലാവരും ഉറക്കെ പറഞ്ഞപ്പോൾ അതിനെ വെല്ലുവിളിയായി സ്വീകരിക്കാനാണ് ദിവ്യ ഇഷ്ടപ്പെട്ടത്. എന്നാൽ അവിചാരിതമായി പഠന വഴിയിൽ കണ്ടുമുട്ടിയ സ്വാതി മഹാലക്ഷ്മി എന്ന കലാര്തനം പിന്നീട് ദിവ്യയുടെ ഗുരുസ്ഥാനത്ത് എത്തുകയായിരുന്നു. പ്രിയ അധ്യാപികയ്‌ക്കൊപ്പം വേദി പങ്കിടാനുള്ള ഭാഗ്യവും ഉണ്ടായെന്ന് ദിവ്യ പറയുന്നു.

Read also: ഈ കലക്ടര്‍ അമ്മയും മകനും സൂപ്പറാണ്; മല്‍ഹാറിന്റെ ഫോട്ടോഷൂട്ട്, മോഡലായി ദിവ്യ എസ് അയ്യര്‍

നൃത്തവും പാട്ടുമൊക്കെ വശമുള്ള ദിവ്യ ഒരിക്കലും അവയൊന്നും കൈവിടാനും തയ്യാറല്ല. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘പാട്ടും പാടി’ എന്ന പരിപാടിയിലാണ് സംഗീതത്തോടുള്ള തന്റെ പ്രണയത്തെ കുറിച്ചും പിന്നിട്ട കാലങ്ങളിൽ സംഗീതം ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പ്രിയ കളക്‌ടർ മാഡം മനസ്സ് തുറന്നത്.

Story highlights: Divya S Iyer shares her musical journey