ഈ കലക്ടര്‍ അമ്മയും മകനും സൂപ്പറാണ്; മല്‍ഹാറിന്റെ ഫോട്ടോഷൂട്ട്, മോഡലായി ദിവ്യ എസ് അയ്യര്‍

January 2, 2024

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ കലക്ടര്‍ അ്മ്മയും മകനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവരാണ്. ദിവ്യ എസ് അയ്യര്‍ ഐ.എ.എസും മകന്‍ മല്‍ഹാറും ചേര്‍ന്നുള്ള വീഡിയോയ്ക്ക് ആരാധകര്‍ നിരവധിയാണ്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും മകന്റെ കൂടെ സമയം ചെലവഴിക്കാന്‍ കലക്ടര്‍ ശ്രമിക്കാറുണ്ട്. ഒഴുവുസമയങ്ങളില്‍ മകനോടൊപ്പമുള്ള ചില സുന്ദരനിമിഷങ്ങളും കുസൃതികളുമെല്ലാം ഇത്തരം വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലാകാറാണ്ട്. ( Divya S Iyer and son photoshoot goes viral )

ഫോട്ടോഗ്രാഫറായ കുഞ്ഞു മല്‍ഹാറിന്റെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന വീഡിയോയാണ് കലക്ടര്‍ കഴിഞ്ഞ ദിവസം പങ്കുവയ്ച്ചത്. മകന് മുന്നില്‍ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അതിന് പിന്നാലെ മല്‍ഹാര്‍ പകര്‍ത്തിയ ഫോട്ടോയും എന്ന രീതിയിലാണ് പുതിയ വീഡിയോ. നിമിഷനേരം കൊണ്ടാണ് വീഡിയോ കയ്യടിനേടിയത്.

‘ചിന്‍ പൊടിക്ക് അപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ മികച്ച പ്രകടനം നടത്തിയ ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ ‘തെളിവെയില്‍ അഴകും’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. ലിറ്റില്‍ ജോയ്സ് ഓഫ് ലൈഫ്, ഫോട്ടോഷൂട്ട് എന്നീ ഹാഷ് ടാഗുകളിലാണ് കലക്ടര്‍ ഈ മനോഹരമായ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

Read Also : ‘കൈച്ചിലാവോന്ന് അറീല പക്ഷെ ഡെയ്‌ലി പ്ലാനിങ് നടക്കുന്നുണ്ട്’; ഇന്‍സ്റ്റഗ്രാമില്‍ താരമായി ഇസാന്‍

പതിവുപോലെ തന്നെ അമ്മയുടെയും മകന്റെയും ഫോട്ടോഷൂട്ട് പെട്ടെന്ന തന്നെ വൈറലായി. വളരെ രസകകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഐ.എ.എസ് ഓഫിസര്‍ ദിവ്യ എസ് അയ്യറിനൊപ്പം ക്യാമറമാന്‍ കുഞ്ഞു മല്‍ഹാര്‍ എന്നാണ് ഒരാളുടെ പ്രതികരണം. 2019-ലാണ് ദിവ്യ എസ് അയ്യര്‍ – കെ.എസ് ശബരിനാഥന്‍ ദമ്പതികള്‍ക്ക് മല്‍ഹാര്‍ ജനിച്ചത്.

Story highlights : Divya S Iyer and son photoshoot goes viral