‘കൈച്ചിലാവോന്ന് അറീല പക്ഷെ ഡെയ്‌ലി പ്ലാനിങ് നടക്കുന്നുണ്ട്’; ഇന്‍സ്റ്റഗ്രാമില്‍ താരമായി ഇസാന്‍

January 1, 2024

പുതിയ പ്രതീക്ഷകളും സ്വപനങ്ങളുമായി മറ്റൊരു വര്‍ഷം കൂടെ സമാഗതമായിരിക്കുകയാണ്. എടുത്താല്‍ പൊങ്ങാത്തത് അടക്കമുള്ള വമ്പന്‍ പ്ലാനിങ്ങുകളുമായിട്ടാണ് പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. അത്തരത്തില്‍ പുതിയ വര്‍ഷത്തില്‍ ജീവിതത്തില്‍ രക്ഷപ്പെടാനുള്ള പ്ലാനിങ്ങിനെക്കുറിച്ച് കൂട്ടുകാരനോടൊപ്പം നടത്തുന്ന നിരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ( Izaan Muhammed’s Viral video of evaluation about life )

വളരെ രസകരമായ അവതരശൈലി തന്നെയാണ് വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധനേടിയത്. നിമിഷ നേരത്തിനുള്ളില്‍ പ്രമുഖരുടെ വലിയൊരു നിര തന്നെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയതാണ് വീഡിയോ വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധനേടിക്കൊടുത്തത്. ഇന്‍സ്റ്റഗ്രാമിലെ കുട്ടിത്താരം ഇസാന്‍ മുഹമ്മദ് ആണ് ഇത്തരത്തിലൊരു അപ്രതീക്ഷിത പ്രതികരണത്തോടെ താരമായിരിക്കുന്നത്.

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി, ഫുട്‌ബോള്‍ താരം സി.കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാര്‍, നടി സുരഭി ലക്ഷ്മി, അമൃത നായര്‍ എന്നിവര്‍ അടക്കമുള്ള താരനിരയാണ് ഇസാന്റെ രസകരമായ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരുന്നത്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് വാചാലനാകുകയാണ് ഇസാന്‍. ‘ജീവിതത്തില്‍ കൈച്ചിലാവാനുള്ള പ്ലാനിങ്ങിലാണ്. കൈച്ചിലാവോ ഇല്ലയോ എന്ന് നമുക്കറിയില്ല. പക്ഷെ നമ്മളെ പ്ലാനിങ്ങ് ഡെയ്‌ലി നടക്കുന്നുണ്ട്’ എന്നാണ് ഹ്രസ്വ വീഡിയോയില്‍ ഇസാന്‍ പറയുന്നത്.

Read Also : ‘ക്യാമറക്കണ്ണിലേക്ക് നോക്കി കുറച്ച് കൊച്ചുവര്‍ത്തമാനങ്ങള്‍’; പുതിയ തുടക്കവുമായി ലാല്‍ജോസ്

മൂന്ന്് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതുവരെ 40 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്. എതായാലും ഇസാന്റെ ചെറിയ വായിലെ വലിയ വര്‍ത്തമാനം എല്ലാവരുടെ ഇഷ്ടം പിടിച്ചുപറ്റിയെന്ന് ഉറപ്പാണ്. നിത്യജീവിതത്തിലെ പലവിധ സംഭവങ്ങളെയും തന്റെതായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ മിടുക്കനാണ് ഇസാന്‍. ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ ഇസാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Story highlights : Izaan Muhammed’s Viral video of evaluation about life