നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ശബ്ദത്തിലൂടെ ഡിജെ അവതരിപ്പിക്കുന്ന കിടിലൻ പ്രകടനം- വൈറൽ വീഡിയോ

സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ മിമിക്രിയിലെ ഒന്നാം സ്ഥാനക്കാരൻ ആദർശ്  കോമഡി ഉത്സവത്തിന്റെ വേദിയിലെത്തുന്നത്  തികച്ചും വ്യത്യസ്തമായ  പ്രകടനങ്ങളുമായാണ്. ഡിജെ യിലെ സങ്കീർണമായ ശബ്ദങ്ങൾ കൃത്യമായ താളബോധത്തോടെ അനുകരിക്കുന്ന ആദർശ്  പുലർത്തുന്ന നിരീക്ഷണ പാടവമാണ് ഏറ്റവും ശ്രദ്ധേയം. മുട്ടടയിടുന്ന കോഴിയിൽ നിന്നും പ്രശസ്തരായ രാഷ്ട്രീയ നേതാക്കളുടെ ശബ്ദത്തിൽ നിന്നും വരെ ഡിജെയിലേക്ക് പരിവർത്തനം നടത്തുന്ന അസാധ്യ പ്രകടനം കണ്ടു നോക്കൂ.