അണ്ടർ 19 വേൾഡ് കപ്പ്; വിവാദ വിക്കറ്റ്

January 18, 2018

ന്യൂസിലാൻഡിൽ നടക്കുന്ന അണ്ടർ -19  വേൾഡ് കപ്പിൽ ലോകത്തെ അമ്പരപ്പിച്ച ഒരു വിക്കറ്റ്.വിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത തരത്തിലുള്ള ‘പുറത്താകൽ’ അരങ്ങേറിയത്. മത്സരത്തിന്റെ 17 ാം ഓവറിൽ 77 നു 2 എന്ന സ്‌കോറിൽ ദക്ഷിണാഫ്രിക്കൻ  ഓപ്പണർ ജീവേശന്‍ പില്ലെയാണ് അംപയറുടെ വിവാദ തീരുമാനത്തില്‍ പുറത്തായത്.വെസ്റ്റിൻഡ്യൻ  ബൗളറുടെ പന്തിൽ ഷോട്ടിനായി ശ്രമിച്ച പില്ലെയുടെ ദേഹത്തു തട്ടി പന്ത് വിക്കറ്റിനടുത്തേക്ക് നീങ്ങുകയായിരുന്നു.എന്നാൽ ഇത് കണ്ട പില്ലെ  ബാറ്റുകൊണ്ട് ക്രീസിലുള്ള പന്തിനെ തടഞ്ഞു നിർത്തി കൈകൊണ്ട് പന്തെടുത്തു  എതിർ ടീം ക്യാപ്റ്റനും വിക്കറ്റ്‌കീപ്പറുമായ ഇമ്മാനുവൽ സ്റ്റീവെർട്ടിന്  നൽകുകയായിരുന്നു.എന്നാൽ  ഫീൽഡറെ തടസ്സപ്പെടുത്തിയെന്നാരോപിച്ച് വിക്കറ്റിനായി അമ്പയറെ  സമീപിക്കുകയായിരുന്നു വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ചെയ്തത്.വിവാദമായ രംഗങ്ങൾ വിശദമായി പരിശോധിച്ച തേർഡ് അമ്പയർ  ഐസിസി നിയമം 37.4 പ്രകാരം ഔട്ട് വിധിക്കുകയായിരുന്നു.ഫീൽഡറുടെ സമ്മതമില്ലാതെ ബാറ്റ്സ്മാൻ ബാറ്റുപയോഗിച്ചോ മറ്റേതെങ്കിലും വഴിയോ പന്ത് ഫീൽഡർക്കു നൽകിയാൽ ബാറ്സ്മാനെ പുറത്താക്കാനുള്ള അധികാരം നൽകുന്ന നിയമമാണ് 37 .4. ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്ത നടപടിയാണ് വെസ്റ്റിൻഡീസിൽ നിന്നുമുണ്ടായതെന്ന് വിവിധ ക്രിക്കറ്റ് പണ്ഡിതർ അഭിപ്രായപ്പെട്ടു. 2016 ലെ അണ്ടർ -19 വേൾഡ് കപ്പിലും വെസ്റ്റിൻഡീസ് സമാനമായ വിവാദത്തിലകപ്പെട്ടിരുന്നു.ആൻ സിംബാബ്‌വെക്കെതിരെയായിരുന്നു വെസ്റ്റിൻഡീസ് വിവാദ നീക്കം നടത്തിയത്.