മോശം പെരുമാറ്റം; വിരാട് കോഹ്ലിക്ക് പിഴ

January 16, 2018

ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ  ഇന്ത്യൻ  ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്  പിഴ വിധിച്ച് ഐസിസി..ദക്ഷിണാഫ്രിക്കക്കെതിരായ  രണ്ടാം ടെസ്റ്റിനിടെയുണ്ടായ സംഭവവികാസങ്ങളാണ് വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ ലഭിക്കാൻ കാരണമായത്.രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ രക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 25ാം ഓവറിലാണ് വിവാദമുണ്ടായത്.പന്തിന്റെ മോശം അവസ്ഥയെക്കുറിച്ച് അമ്പയർ മൈക്കൽ ഗൗഫിനോട് നിരന്തരം പരാതിപ്പെട്ട കോഹ്ലി പിന്നീട്  വളരെ ക്ഷുഭിതനായി പന്ത്  ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തുവന്നതാണ് കൊഹ്‌ലിക്കെതിരായ കുറ്റം .കോഹ്ലിയുടേത് മോശം പെരുമാറ്റമാണെന്ന് കണ്ടെത്തിയ മാച്ച് റഫറി ക്രിസ് ബ്രോഡ് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയത്. ഐസിസി ചട്ടപ്രകാരം ലെവൽ 1 ൽ പെടുന്ന കുറ്റമാണ് കോഹ്ലി ചെയ്തിട്ടുള്ളത്..പിഴ അംഗീകരിച്ച കോഹ്ലിക്ക് ഐസിസിയുടെ പുതിയ പിഴ നിയമപ്രകാരം ഒരു ഡിമെരിറ് പോയിന്റും വഴങ്ങേണ്ടിവന്നു.ഐസിസിയുടെ  സസ്പെന്ഷൻ ആൻഡ് ഡിമെറിറ് നിയമപ്രകാരം ഒരു താരം ഒരു വർഷത്തിനുള്ളിൽ 4 ഓ അതിലധികമോ ഡിമെറിറ് പോയിന്റ് വഴങ്ങിയാൽ ഒരു കളിയിൽ നിന്നും സസ്പെഷൻ ലഭിക്കും.പുതിയ നിയമം നിലവിൽ വന്ന ശേഷം കോഹ്‌ലിക്ക് ആദ്യമായാണ് ഡിമെരിറ് പോയിന്റ് ലഭിക്കുന്നത്..