വിരാട് കോഹ്ലിയെത്തേടി ഐസിസിയുടെ പുരസ്‌കാരവർഷം

January 18, 2018

ഐസിസി യുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ നായകൻ  വിരാട് കോഹ്ലി.ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും വിരാട്ടിനാണ്.കൂടാതെ ഐസിസി യുടെ ഏകദിന,ടെസ്റ്റ് ടീമിന്റെ നായകനായും 29 കാരനായ വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെസ്റ്റ് താരമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെയും ട്വൻറി-ട്വന്റി യിലെ മികച്ച  താരമായി ഇന്ത്യയുടെ യുവ സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനെയും തിരഞ്ഞെടുത്തു.2017  ലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡുകൾ നിർണയിച്ചത്.ഇത്  രണ്ടാം തവണയാണ് വിരാട് കോഹ്ലി ഐസിസിയുടെ  ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കുന്നത്. നേരെത്തെ 2012 ലാണ് ഇതിനു മുൻപ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്.ടെസ്റ്റിൽ എട്ട് ശതകങ്ങൾ ഉൾപ്പെടെ 2203 റൺസും  ഏകദിനത്തിൽ 7 ശതകങ്ങളോടെ 1818 റൺസും 20 -20  യിൽ 153 സ്ട്രൈക്ക് റേറ്റോടെ 299  റൺസുമാണ് കോഹ്ലി കഴിഞ്ഞ വര്ഷം സ്വന്തമാക്കിയത്..29 വയസ്സിൽ 32 ഏകദിന  സെഞ്ചുറികൾ നേടിയ കോഹ്ലി 49    സെഞ്ചുറികൾ  എന്ന സച്ചിന്റെ റെക്കോർഡ് മറികടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്.