ഒടുവിൽ ഐപിഎല്ലിലും ഡിആർ എസ് വരുന്നു ..!

ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാൻ കളിക്കാർക്  അവകാശം നൽകുന്ന ഡിസിഷൻ റിവ്യൂ സിസ്റ്റം  ഐപി എല്ലിലും പ്രാവർത്തികമാക്കാൻ സമ്മതം മൂളി ബിസിസിഐ. ഈ വർഷം ഏപ്രിൽ  7 നു ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം സീസൺ മുതലായിരിക്കും ഡിആർ എസ് സിസ്റ്റം പരീക്ഷിക്കപ്പെട്ടു തുടങ്ങുകയെന്ന് ബിസിസിഐ യുമായി ബന്ധപ്പെട്ട പ്രതിനിധികൾ അറിയിച്ചു. മുൻ വർഷങ്ങളിലെ ഐപിഎല്ലിൽ   ഡിആർ എസ് സിസ്റ്റം നടപ്പിലാക്കുന്നത് ബിസിസിഐ തടഞ്ഞിരുന്നു.

എന്നാൽ നീണ്ട പത്തു സീസണുകൾക്കു ശേഷം ഐ പി എല്ലിനെ പുത്തൻ രൂപത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡി ആർ എസ് സിസ്റ്റം പരീക്ഷിക്കാൻ ബിസിസിഐ തയ്യാറാവുന്നത്.. ഐപിൽ കാണികളിൽ  ഭീകമായ കുറവുണ്ടായത് നികത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി വിപ്ലവാത്മകമായ മാറ്റങ്ങളാണ് പുതിയ സീസണിനായി അധികൃതർ പദ്ധതിയിടുന്നത്.

ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഐപിഎല്ലിനെ   മികച്ച ക്രിക്കറ്റിങ്ങ് അനുഭവമാക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിസിസിഐ പ്രതിനിധികൾ പറഞ്ഞു. ഡിആർഎസ്  സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാൻ വേണ്ടി 10 ആഭ്യന്തര അമ്പയർമാർക് പ്രത്യേക പരിശീലനം നൽകിവരികയാണ്.ഡിന്നിസ് ജോൺസാണ്   ഇവരെ പരിശീലിപ്പിക്കുന്നത്