പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുന്ന പ്രകടനവുമായി ഫഹദും സൗബിനും-വീഡിയോ കാണാം

ഫഹദ് ഫാസിൽ, സൗബിൻ, ദിലീഷ് പോത്തൻ- മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത കൂട്ടുകെട്ട്.എന്നാൽ മഹേഷിന്റെ പ്രതികാരത്തിലെ ചിരി രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള ചിരിക്കാഴ്ചകളാണ് കോമഡി സൂപ്പർ നൈറ്റിലെത്തിയ  മൂവർ സംഘം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

രാക്ഷസരാജാവ്, നരസിംഹം, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളെ ആംഗ്യത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സൂപ്പർ താരങ്ങൾക്കൊപ്പം പരിപാടിയുടെ അവതാരകൻ സുരാജും സുബിയും കൂടി ചേരുന്നതോടെ പ്രേക്ഷകർ ചിരി നിർത്താൻ പാടുപെടുമെന്ന കാര്യത്തിൽ സംശയമില്ല.പ്രകടനം കണ്ടു നോക്കൂ.