സൂപ്പർ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഒന്നിക്കുന്ന മിമിക്രി മത്സരം- വൈറൽ വീഡിയോ

മഹാരാജാസ് കോളേജിലെ രണ്ട് കിടിലൻ മിമിക്രി താരങ്ങൾ… സിജിനും സുഹേവും.. നിറക്കൂട്ടിലെ മമ്മൂട്ടിയുടേയും  പുലിമുരുകനിലെ മോഹൻലാലിന്റെയും  ചാർളിയായ ദുൽഖറിന്റെയും ശബ്ദങ്ങൾ ഗംഭീര പെർഫെക്ഷനോടു കൂടി അവതരിപ്പിക്കുന്ന സിജിൻ  ആസിഫ് അലി റിയാസ് ഖാൻ തുടങ്ങിയ താരങ്ങളെയും മികച്ച രീതിയിൽ തന്നെ  ശബ്ദം കൊണ്ട് വേദിയിൽ  പുനരവതരിപ്പിക്കുന്നു.  കൂട്ടുകാരനും സഹപാഠിയുമായ സുഹേവ് ഒരു പിടി രാഷ്ട്രീയക്കാരുടെ ശബ്ദവുമായാണ് മത്സരിക്കാനെത്തുന്നത്.   എംഎം മണി,   ഓ രാജഗോപാൽ കുഞ്ഞാലിക്കുട്ടി, നരേന്ദ്ര മോഡി, ഉമ്മൻ ചാണ്ടി, എന്നീ രാഷ്ട്രീയക്കാരുടെ ശബ്ദങ്ങൾ നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്ന സുഹേവ്   സൈജുകുറുപ്പിന്റെ അബു ഭീകരന്റെ ശബ്ദവും മികച്ചതാക്കുന്നു.പ്രകടനം കാണാം.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.