ദൈവം നൽകിയ ശബ്ദ വിസ്മയവുമായി കോമഡി ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കുന്ന രണ്ടു കലാകാരന്മാർ-വൈറൽ വീഡിയോ

മലയാളത്തിന്റെ പ്രിയപ്പെട്ട  ഗാന ഗന്ധർവ്വൻ  പത്മശ്രീ  ഡോ.കെ ജെ യേശുദാസും  സംഗീത വിസ്മയം എസ് ജാനകിയും കോമഡി ഉത്സവ വേദിയിലെത്തിയാൽ എങ്ങനെയുണ്ടാകും?? ഇന്ത്യൻ സംഗീത ഭൂമികയെ സമ്പന്നമാക്കിയ രണ്ടു ഇതിഹാസ ഗായകരുടെ ശബ്ദങ്ങളുമായി അഭൂതപൂർവമായ സാമ്യം പുലർത്തുന്ന രണ്ടു കലാകാരൻമാർ ചേർന്ന് കോമഡി ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കുന്ന അത്ഭുത കാഴ്ച്ച. യേശുദാസിന്റെ ശബ്ദം കൊണ്ട് കലാവേദികളെ അമ്പരപ്പിച്ച അഭിജിത് കൊല്ലവും ജാനകിയമ്മയുടെ ശബ്ദ വൈഭവം അതുപോലെ പകർത്തി കിട്ടിയ മാക്സി എന്ന കലാകാരനും ചേർന്നൊരുക്കുന്ന അനിതരസാധാരണമായ പ്രകടനം കാണാം..