നാണക്കേടിന്റെ റെക്കോർഡുമായി രോഹിത് ശർമ്മ

February 23, 2018

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യിൽ പൂജ്യനായി മടങ്ങിയതോടെ   ടി 20യിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി മടങ്ങിയ  ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമയ്ക്ക്. ടി20 കളിൽ  മൂന്നു തവണ വീതം റൺസെടുക്കാതെ പുറത്തായ ആശിഷ് നെഹ്റയുടെയും യുസഫ് പത്താന്റെയും പേരിലുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോർഡാണ് ഇപ്പോൾ രോഹിത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളർ  ഡാലയുടെ പന്തിൽ പൂജ്യനായി മടങ്ങിയതോടെ ഇത് നാലാം തവണയാണ് അന്താരാഷ്ട്ര ടി20 യിൽ രോഹിത് അക്കൗണ്ട് തുറക്കുന്നതിനു മുന്നേ പുറത്താവുന്നത്.

ട്വന്റി-ട്വന്റിയിൽ ആദ്യ പന്തിൽ തന്നെ പുറത്താകുന്ന താരങ്ങളുടെ പട്ടികയിലും ഇതോടെ രോഹിത് സ്ഥാനം പിടിച്ചു.മുരളി വിജയ് , കെഎല്‍ രാഹുൽ  അജിങ്ക്യെ രഹാനെ  എന്നിവരാണ്  ട്വന്റി ട്വന്‍റി മത്സരത്തില്‍ ഇതിന് മുന്‍പ് ഗോള്‍ഡന്‍ ഡെക്കില്‍ പുറത്തായ ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി 20 യിൽ നാലോവറിൽ 64 റൺസ് വഴങ്ങിയ യുസ്വേന്ദ്ര ചഹലും മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിൽ ചാർത്തിയിരുന്നു..അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഇന്ത്യൻ ബൗളർ എന്ന ദുഷ്പ്പേരാണ് ചഹലിനു  ലഭിച്ചത്.