പ്രണയ ഗാനവുമായി ഗൗതം വാസുദേവ് മേനോൻ; നായകനായി ടോവിനോ

പ്രണയിക്കുന്നവർക്കും പ്രണയിക്കാനാഗ്രഹിക്കുന്നവർക്കുമായി പുത്തൻ പ്രണയ ഗാനവുമായി  സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ. മലയാളത്തിന്റെ പ്രിയ നായകൻ ടോവിനോ തോമസ് നായകനായും ദിവ്യ ദർശിനി നായികയായും എത്തുന്ന പ്രണയാർദ്രമായ ഗാനത്തിന് ഈണം നൽകിയതും ആലപിച്ചിരിക്കുന്നതും കാർത്തിക്കാണ്.

പ്രണയദിനത്തോടനുബന്ധിച്ച്, മനസ്സിൽ ഇഷ്ടം സൂക്ഷിക്കുന്നവർക്കായാണ്  ഗൗതം വാസുദേവ മേനോൻ തന്റെ മ്യൂസിക് വീഡിയോ  പുറത്തിറക്കിയിരിക്കുന്നത്.. നൈറ്റ് ഡെയ്റ്റ് എന്ന അര്‍ത്ഥമാണ് ഉലവിരവിന്. വിജയ് ടീവിയിലെ കോഫി വിത്ത് ഡിഡി  എന്ന പരിപാടിയിലൂടെയാണ് ദിവ്യ ദർശിനി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.