സംഗീത രാവിൽ പ്രിയ പത്നിക്ക് പിറന്നാൾ ഗാനവുമായി ഗാനഗന്ധർവ്വൻ

പിറന്നാൾ സമ്മാനമായി പ്രിയ പത്നിക്ക് ഏതു ഗാനമാണ് സമ്മാനമായി നൽകുന്നത്??? ഫ്ളവേഴ്സ് മ്യൂസിക് അവാർഡ്‌സിന്റെ പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ച് പ്രിയ പത്നി പ്രഭയുടെ പിറന്നാൾ കേക്ക് മുറിക്കുന്ന ഗാന ഗന്ധർവ്വൻ  യേശുദാസിനോടാണ് ചോദ്യം..അൽപ നിമിഷത്തെ ആലോചനയ്ക്ക്ശേഷം ഗന്ധർവ സംഗീതത്തിന്റെ മാസ്മരികതയുമായി പ്രിയ ഗായകൻ  പാടിത്തുടങ്ങി..’ഹൃദയ സരസ്സിലെ….പ്രണയ പുഷ്പമേ…ഇനിയും നിൻ കഥ പറയൂ…….

പോയ വർഷം മലയാള സിനിമയെ സമ്പന്നമാക്കിയ സംഗീത പ്രതിഭകൾക്ക് ആദരവുമായി  ഫ്ലവേഴ്സ് ചാനൽ സംഘടിപ്പിച്ച സംഗീത നിശയിലായിരുന്നു ഗാന ഗന്ധർവ്വൻ തന്റെ പ്രിയ പത്നിക്ക് സംഗീത സാന്ദ്രമായ പിറന്നാൾ സമ്മാനം നൽകിയത്.ഫ്ളവേഴ്സ് മ്യൂസിക് അവാർഡ് നടന്ന ഫെബ്രുവരി 4ാം തിയ്യതിയായിരുന്നു യേശുദാസിന്റെ ഭാര്യ പ്രഭയുടെ ജന്മദിനം.  ഗാന ഗാന്ധർവ്വനും പത്നിക്കുമായി  സർപ്രൈസ് പിറന്നാൾ നിമിഷങ്ങൾ  ഒരുക്കിയാണ് ഫ്ളവേഴ്സ് ചാനൽ ഈ അസുലഭ നിമിഷത്തെ   ആഘോഷമാക്കി മാറ്റിയത്.