കാണികളും മോട്ടിവേട്ടേഴ്‌സും ഒന്നടങ്കം എഴുന്നേറ്റു നിന്നു കയ്യടിച്ച അത്ഭുത പ്രകടനം- വൈറൽ വീഡിയോ

വിധി നൽകിയ വൈകല്യങ്ങളെ സർഗ്ഗ പ്രതിഭകൊണ്ട് അടിയറവു പറയിച്ച നിഷാദ് എന്ന അതുല്യ കലാകാരന്റെ അസാധ്യ  പ്രകടനം. അമ്പരപ്പിക്കുന്ന നിരീക്ഷണ പാടവത്താൽ കലാ മികവിന്റെ ഉയരങ്ങൾ കീഴടക്കുന്ന നിഷാദ് ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയും മാനറിസങ്ങൾ അസാധ്യ മികവോടെ അനുകരിച്ചുകൊണ്ടാണ് കോമഡി ഉത്സവ വേദി കീഴടക്കുന്നത്. അനുകരണത്തിനു പുറമെ ചിത്രകലയിലും അഗ്രഗണ്യനായ നിഷാദ് അവതാരകൻ മിഥുന് ഒരു പ്രത്യേക സമ്മാനം നൽകിക്കൊണ്ടാണ് കോമഡി ഉത്സവ വേദിയിൽ നിന്നും താല്കാലികമായി വിട പറയുന്നത്. പ്രകടനം കാണാം..