ഐപിൽ 2018: ഡൽഹി ഡെയർ ഡെവിൾസ് നായകനെ പ്രഖ്യാപിച്ചു.


ഐപി എല്ലിന്റെ പുതിയ സീസണിൽ ഡൽഹി ഡെയർ ഡെവിൾസിനെ ഗൗതം ഗംഭീർ നയിക്കും. ഡൽഹി ഡെയർ ഡെവിൾസ് ടീം മാനേജ്‍മെന്റാണ് ഗംഭീറിനെ ക്യാപ്റ്റനായി നിയമിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.കഴിഞ്ഞ ഏഴു വർഷങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന ഗൗതം ഗംഭീറിനെ 2.8 കോടി രൂപയ്ക്കാണ് ഡൽഹി ഡെയർ ഡെവിൾ സ് സ്വന്തമാക്കിയത്.
ഐപിഎല്ലിൽ ആദ്യ മൂന്നു വർഷങ്ങളിലും ഡൽഹിയുടെ താരമായിരുന്നു  ഗംഭീർ. പഴയ ടീമിന്റെ നായകനായി  തിരഞ്ഞെടുക്കപ്പെട്ടത് തനിക്ക് ലഭിച്ച വലിയ ബഹുമതിയായാണ് കണക്കാക്കുന്നതെന്ന് ഗംഭീർ പ്രതികരിച്ചു. കൊൽക്കത്തയെ രണ്ടു തവണ കിരീടത്തിലേക്ക് നയിച്ച നായകനിലൂടെ ഐപിഎല്ലിൽ ആദ്യമായി കപ്പുയർത്താമെന്ന പ്രതീക്ഷയിലാണ് റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡൽഹി ഡെയർ ഡെവിൾസ്.   ഏപ്രിൽ 7 നാണ് ഐപിഎൽ 11 ാം സീസൺ കൊടി കയറുന്നത്. ഏപ്രിൽ 8  ന് രവിചന്ദ്രൻ അശ്വിൻ നയിക്കുന്ന കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം