ഐപിഎൽ; മുംബൈക്കെതിരെ ടോസ് നേടിയ ഡെൽഹി ആദ്യം ബൗൾ ചെയ്യും..

ഐപി എൽ പതിനൊന്നാം സീസണിലെ ഒൻപതാം മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ്ആദ്യം ബാറ്റ് ചെയ്യും. ആദ്യ രണ്ടു മത്സരങളും  പരാജയമേറ്റുവാങ്ങിയ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം വളരെ നിർണ്ണായകമാണ്. സ്വന്തം കാണികൾക്ക് മുൻപിൽ അനിവാര്യമായ  വിജയം നേടി ആത്‌മവിശ്വാസം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പുകളുമായാണ് മുംബൈ മത്സരിക്കാനിറങ്ങുന്നത്. എന്നാൽ കഴിഞ്ഞ കളിയിലെ പൊരായ്മകൾ പരിഹരിച്ചുകൊണ്ട് വിജയ വഴിയിൽ തിരിച്ചെത്താമെന്ന വിശ്വാസത്തോടെയാണ് ഡൽഹി  മൂന്നാം അങ്കത്തിനൊരുങ്ങുന്നത്.

ഐപിഎൽ ചാംപ്യൻ പട്ടം നിലനിർത്തുകയെന്ന കടുത്ത വെല്ലുവിളിയുമായി സീസൺ ആരംഭിച്ച മുംബൈ ചെന്നൈയോടും സൺ റൈസേഴ്സ് ഹൈദെരാബാദിനോടുമാണ് പരാജയപ്പെട്ടത്. മഴ മൂലം തടസ്സപ്പെട്ട ആദ്യ മത്സരത്തിൽ   രാജസ്ഥാൻ റോയല്സിനോടും  രണ്ടാം അങ്കത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനോടും തോൽവി ഏറ്റുവാങ്ങിയ ഡൽഹി ഇന്നത്തെ മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. ഇരു ടീമുകളും വിജയത്തിനായി ആവേശത്തോടെ പൊരുതുമെന്നതിനാൽ വാശിയേറിയ മത്സരത്തിനാണ്  മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്