മണ്ണും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ വേറിട്ട ദൃശ്യാവിഷ്കാരവുമായി ‘മോക്ഷ’- ഗാനം കാണാം

മണ്ണും മഴയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ  അനുപമമായ ദൃശ്യാവിഷ്കാരവുമായി ഒരു ഗാനം.. അമൃത പാലശ്ശേരിയും വിവേക് ആര്യനും ചേർന്നൊരുക്കിയ ‘മോക്ഷ ദി ഇൻസെപ്ഷൻ ഓഫ് ഹുമനിറ്റി’ എന്ന ഗാനത്തെ ഒറ്റ വരിയിൽ  നിർവ്വചിക്കാൻ വളരെ പ്രയാസമാണ്. മാനവ കുലത്തിന്റെ അമ്മയായ ഭൂമിയും മഴയും തമ്മിലുള്ള വ്യത്യസ്തമായ വികാര തലങ്ങൾ സൂക്ഷമമായി അവതരിപ്പിക്കുന്ന മോക്ഷ, അസന്തുലിതമായ പരിസ്ഥിതിയെയാണ് ഓർമപ്പെടുത്തുന്നത്. മഴയുടെ സ്വാന്തനത്തിനായി കേഴുന്ന,  വിഷണ്ണയാകുന്ന, ഒടുവിൽ മഴ വന്നു പുണരുമ്പോൾ പരമോത്തമമായ ആനന്ദത്താൽ മതിമറക്കുന്ന ഭൂമിയുടെ പ്രതീകാത്മക ദൃശ്യവിഷ്കാരമാണ് മോക്ഷ .

സാന്ദ്ര പരമേശ്വരൻ എഴുതി ഈണം നൽകിയിരിക്കുന്ന ഗാനത്തിൽ  പരമ്പരാഗത കലാ രൂപമായ മുടിയേറ്റിലെ  കാളി – ദാരിക  മിത്തും മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു.ശ്രീനാഥ് നാരായണൻ നിർമ്മിച്ചിരിക്കുന്ന ‘മോക്ഷ’ യുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഉമാ കുമാരപുരമാണ്.വീഡിയോ കാണാം