ഇത്രക്ക് സിമ്പിളാണോ സൗബിന്റെ സ്പോട്ട് ഡബ്ബ്..? ഒരു കിടിലൻ പെർഫോമൻസ് കാണാം..

സ്വതസിദ്ധമായ നർമ്മ ഭാവം കൊണ്ടും അഭിനയ ശൈലികൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടിയ സൗബിൻ ഷാഹിറിനുള്ള ഒരു ട്രിബ്യുട്ടുമായാണ് അശ്വന്ത് എന്ന കലാകാരൻ കോമഡി ഉത്സവവേദിയിലെത്തുന്നത്. സൗബിനിലൂടെ മലയാള പ്രേക്ഷകർ നെഞ്ചേറ്റിയ ഒരുപിടി കഥാപാത്രങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള രംഗങ്ങൾക്കാണ് അശ്വന്ത് അത്ഭുതപ്പെടുത്തുന്ന രീതിയിൽ സ്പോട്ട് ഡബ്ബ് ചെയ്യുന്നത്.പ്രകടനം കാണാം..