ദക്ഷിണാഫ്രിക്കൻ താരം ഏബി ഡി വില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

May 23, 2018

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഇതിഹാസം എബ്രഹാം ഡി വില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു..  ക്രിക്കറ്റിലെ മൂന്നു ഫോര്മാറ്റുകളിൽ നിന്നും വിരമിക്കുകയാണെന് താരം തന്നെയാണ്  വീഡിയോ വഴി ലോകത്തെ അറിയിച്ചത്..

ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 50 66 ശരാശരിയോടെ 8765 റൺസും 228 ഏകദിനത്തിൽ നിന്നായി 53 .50 ശരാശരിയോടെ 9577 റൺസും നേടിയിട്ടുള്ള താരമാണ് ഡി വില്ലേഴ്‌സ്.ടെസ്റ്റിൽ 22 ഉം ഏകദിനങ്ങളിൽ 25 സെഞ്ചുറികൾ നേടിയിട്ടുള്ള ഡി വില്ലേഴ്‌സ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെയാണ് കാണികളുടെ ഇഷ്ട താരമായത്

ഏത് ലൈനിലും ലെങ്ങ്തിലും എറിയുന്ന പന്തിനേയും മൈതാനത്തിന്റെ ഏതറ്റത്തേക്കും അടിച്ചെത്തിക്കാനുള്ള കഴിവുള്ള ഡി വില്ലേഴ്‌സിനെ ക്രിക്കറ്റിലെ മിസ്റ്റർ 360 എന്നാണ് പണ്ഡിതരും ആരാധകരും വിളിച്ചിരുന്നത്..2019 ൽ ലോകകപ്പ് തുടങ്ങാനിരിക്കെ 34 വയസ്സുകാരനായ ഡി വില്ലേഴ്‌സിന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ  ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. സമകാലീന ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ഡി വില്ലേഴ്‌സ് പക്ഷെ ഒരു മേജർ ടൂര്ണമെന്റിലും കപ്പുയർത്താനാകാതെയാണ് മൈതാനത്തു നിന്നും വിടവാങ്ങുന്നത്.ലോകമെങ്ങും നിരവധി ആരാധകരുള്ള ഡി വില്ലേഴ്‌സ് ക്രിക്കറ്റിലെ കിരീടമില്ലാത്ത രാജകുമാരനായി പടിയിറങ്ങുന്നുവെന്നത് ക്രക്കറ്റ് പ്രേമികളെ തന്നെ ഒന്നടങ്കം വേദനയിലാഴ്ത്തുന്നതാണ്..