പെനാൽറ്റിയിലൂടെ ഫ്രാൻസ്..ഡി മരിയയിലൂടെ അർജന്റീന;ആദ്യ പകുതിയിൽ സമനില പാലിച്ച് അർജന്റീന ഫ്രാൻസ് പോരാട്ടം


റഷ്യൻ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസും അർജന്റീനയും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുന്നു.മത്സരത്തിന്റെ 13ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാൻസിനായി വല കുലുക്കിയത്..ഫ്രഞ്ച് മുന്നേറ്റ താരം എംബാപ്പയെ ഫൗൾ ചെയ്തതിനാണ് ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്.

മത്സരത്തിന്റെ തുടക്കത്തിലേ വഴങ്ങിയ ഗോൾ അർജന്റിനയെ സമ്മർദ്ദത്തിലാഴ്ത്തിയെങ്കിലും ഡി മരിയയുടെ തകർപ്പൻ ഗോളിലൂടെ മത്സരത്തിന്റെ 41ാം മിനുട്ടിൽ അർജന്റീന സമനില പിടിക്കുകയായിരുന്നു.പെനാൽറ്റി ബോക്സിന് പുറത്തു നിന്നും ഡി മരിയ തൊടുത്തുവിട്ട കനത്ത ഷോട്ട് ഫ്രഞ്ച് ഗോളി ല്ലോറിസിന് ഒരു പഴുതും നൽകാതെ വലയിൽ കയറുകയായിരുന്നു..
സമനില പിടിച്ചെങ്കിലും .പ്രതിരോധ താരങ്ങളായ റോഹോയും, മഷെറാനോയും ടാഗ്ലിയാഫിക്കോയും വഴങ്ങിയ മഞ്ഞക്കാർഡുകൾ രണ്ടാം അർജന്റീനക്ക് ഭീഷണിയാകുമെന്ന കാര്യത്തിൽ സംശയമില്ല..ഹൈ ബോളുകളിലൂടെയും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളിലൂടെയും അർജന്റീനൻ പ്രതിരോധം കീറിമുറിക്കുന്ന ഫ്രഞ്ച് പടയെ മറ്റൊരു മഞ്ഞക്കാർഡ് വാങ്ങാതെ പിടിച്ചു കെട്ടുകയെന്നതാണ് അർജന്റീനൻ പ്രതിരോധം നേരിടുന്ന പ്രധാന വെല്ലുവിളി