സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്തി’ന്റെ ട്രെയ്‌ലർ പുറത്തിറക്കി ദുൽഖർ സൽമാൻ

പ്രശസ്ത യുവനടൻ സണ്ണി വെയ്നിന്റെ ആദ്യ നിർമ്മാണ സംരംഭം ‘ മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്തി’ന്റെ ട്രെയ്‌ലർ  ദുൽഖർ സൽമാൻ പുറത്തിറക്കി. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട നാടകത്തിന്റെ ട്രെയ്‌ലർ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ദുൽഖർ സൽമാൻ ജനങ്ങളുമായി പങ്കു വെച്ചത്.

സണ്ണി വെയ്ൻ പ്രൊഡക്ഷന്സിലൂടെ പുറത്തിറങ്ങുന്ന  ‘ജസ്റ്റ് ബിഫോർ ഡെത്തി’ന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിജു കൃഷ്‌ണനാണ്.ഒരു യുവനടൻ തുടങ്ങിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ നിർമാണ സംരംഭം ഒരു നാടകമാണെന്ന കൗതുകകരമായ വസ്തുത ഇതിനോടകം മീഡിയയിൽ ചർച്ചയയായിട്ടുണ്ട്. സാഗ എന്റർടൈൻമെന്റ്സുമായി സഹകരിച്ചാണ് സണ്ണിവെയ്ൻ നാടകം നിർമ്മിച്ചിരിക്കുന്നത്.  കൊച്ചിയിലെ ജോസ് തോമസ് പെർഫോമിംഗ് ആർട്സ് സെന്ററിൽ ജൂൺ 10 ന് നാടകം പ്രദർശിക്കപ്പെടും. മലയാള സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ നാടകം കാണാൻ എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.