കോമഡി ഉത്സവത്തിന്റെ പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത പേരാണ് എലിസബത്തിന്റെത്. ടൂറേറ്റ് സിൻഡ്രോം എന്ന അത്യപൂർവ രോഗം തന്റെ ശരീരത്തിൽ താളപ്പിഴകളുണ്ടാക്കിയപ്പോഴും, പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭയാൽ വിധിയോട് പൊരുതിയ എലിസബത്ത് എന്ന അതുല്യ ഗായിക. ഉത്സവ വേദിയിൽ അതിഥിയായെത്തിയ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെയും മോട്ടിവേറ്റേഴ്‌സിനെയും ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ടാണ് എലിസബത്ത് പാടി തുടങ്ങിയത്. കലയുടെ മഹോത്സവ വേദിയ്ക്ക് മധുര സുന്ദര ഗാനങ്ങൾ സമ്മാനിച്ചതിന്, ശരീരത്തിന്റെ താളപിഴകൾക്കിടയിലും സംഗീതത്തെ നെഞ്ചോട് ചേർത്ത് പിടിച്ചതിന്, തളർന്നു പോയ ഒരുപാട് കലാകാരന്മാർക്ക് തിരിച്ചു വരാനുള്ള മാതൃകയായതിന്, കലയുടെ മഹോത്സവ വേദി ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയ്യടിച്ചാണ് എലിസബത്തിനെ ആദരിച്ചത്.വീഡിയോ കാണാം
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.