ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ; 11 സെക്കൻഡിൽ എതിർ വല കുലുക്കിയ ഗോൾ കാണാം

2002 ൽ സൗത്ത് കൊറിയയിലാണ്  ലോകകപ്പ് ചരിത്രത്തിലെ  ഏറ്റവും  വേഗമേറിയ ഗോൾ പിറന്നത്. സൗത്ത് കൊറിയയും തുർക്കിയും തമ്മിൽ നടന്ന മത്സരത്തിൽ 11ാം സെക്കൻഡിൽ നേടിയ ഗോളോടെ തുർക്കിയുടെ ഹകാൻ സുഖുറാണ് വേഗമേറിയ ഗോളിന്റെ ഉടമ.

മത്സരത്തിൽ ആദ്യ വിസിലുയർന്ന് നിമിഷങ്ങൾക്കകം  സൗത്ത് കൊറിയൻ പ്രതിരോധ താരം വരുത്തിയ പിഴവ് മുതലെടുത്തുകൊണ്ടാണ്  തുർക്കിയുടെ മുന്നേറ്റ താരം സുഖുർ ശരവേഗത്തിൽ എതിർ വല കുലുക്കിയത്. ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പ്ലേ ഓഫ് മത്സരത്തിലാണ് വേഗമേറിയ ഗോൾ പിറന്നത്. മത്സരത്തിൽ 2 നെതിരെ മൂന്നു ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയ തുർക്കി മൂന്നാം സ്ഥാനം നേടുകയും ചെയ്തു.വീഡിയോ കാണാം.