വിസ്മയ രാവിന് അരങ്ങുണരാൻ നിമിഷങ്ങൾ മാത്രം; ഏ ആർ റഹ്മാൻ ഷോയ്ക്കായി അണിഞ്ഞൊരുങ്ങിയ അഡ്‌ലക്സ് കൺവെൻഷൻ സെന്റർ കാണാം

June 23, 2018

കേരളം ആവേശപൂർവം കാത്തിരുന്ന ഏ ആർ റഹ്മാൻ ഷോ ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്നും നാളെയുമായി നടക്കുന്ന സംഗീത നിശയ്ക്ക് ഇന്ന് വൈകീട്ട് 6 മണിയോടെ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ തുടക്കമാകും. 10 വർഷങ്ങൾക്കു ശേഷമാണ് സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ, തന്റെ വിസ്മയ രംഗങ്ങളുമായി കേരളക്കരയിലെത്തുന്നത്.


സംഗീത മാന്ത്രികനൊരുക്കുന്ന അവിസ്മരണീയ രാവ് അതേ മനോഹാരിതയോടെ കണികളിലെത്തിക്കാനായി ലോകോത്തര നിലവാരമുള്ള ദൃശ്യ-ശ്രവ്യ വിന്യാസമാണ് അഡ്‌ലക്‌സിൽ ഒരുക്കിയിരിക്കുന്നത്.


ഏ ആർ റഹ്മാന് പുറമെ, ബെന്നി ദയാൽ, ഹരിചരൻ സെഷാദ്രി, മിന്മിനി, ശ്വേതാ മോഹൻ, നീതി മോഹൻ, ജോനികാ ഗാന്ധി, റയ്ഹാന, ഇസ്രത് ഖാദ്രി, സാഷാ കിരൺ തിരുപതി, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹമ്മദ്, അൽഫോൻസ് ജോസഫ്. ജോർജ്ജ് പീറ്റർ എന്നിവരും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തും.