യുവ്‌രാജിനെ ട്രോളി ഹർഭജൻ; സോഷ്യൽ മീഡിയയിൽ ചിരിയുണർത്തിയ ട്വീറ്റുകൾ കാണാം

കളിക്കളത്തിലും പുറത്തും മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും.  ഇന്ത്യൻ ടീമിലെത്തുന്നതിനും മുന്നേ പഞ്ചാബിനായി ആഭ്യന്തര മത്സരങ്ങളിൽ ഒന്നിച്ചു കളിച്ചു തുടങ്ങിയ  ഇരുവരും  2011 ലെ ലോകകപ്പിലെ  കിരീടധാരണത്തിലടക്കം  നിരവധി ഇന്ത്യൻ വിജയങ്ങളിൽ നിർണ്ണായക സാന്നിധ്യമായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ഇരുവരും ഇന്ത്യൻ ജേഴ്‌സി അണിഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും സമൂഹ മാധ്യമങ്ങളിൽ  രണ്ടുപേരും സജീവമാണ്.

യുവരാജ് സിംഗ്  താമസിക്കുന്ന ബാന്ദ്രയിൽ അപ്രതീക്ഷിതമായുണ്ടായ  വൈദുത തടസ്സത്തിൽ അമർഷം രേഖപ്പെടുത്തികൊണ്ടുള്ള യുവരാജിന്റെ ട്വീറ്റും അതിന് ഹർഭജൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരു മണിക്കൂറോളമായി ബാന്ദ്രയിൽ കറണ്ടില്ലെന്നായിരുന്നു യുവ്‌രാജിന്റെ ട്വീറ്റ്. എന്നാൽ ഇലക്ട്രിസിറ്റി ബിൽ അടച്ചാലേ കറണ്ട് വരുകയുള്ളുവെന്നാണ് ഹർഭജൻ തമാശയായി മറുപടി നൽകിയത്. ക്രിക്കറ്റ് ആരാധകർക്കിടയിൽ ചിരിയുണർത്തിയ ട്വീറ്റുകൾ കാണാം